ADVERTISEMENT

ഇന്ത്യയുടെ ബഹിരാകാശ വിപണി സാധ്യതകൾ മുന്നിൽക്കണ്ട് ഐഎസ്ആര്‍ഒയ്ക്ക് കീഴിൽ പുതിയ വാണിജ്യ കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബഹിരാകാശ വകുപ്പിന്റെ പുതിയ വാണിജ്യ വിഭാഗമായാണ് പുതിയ കമ്പനി തുടങ്ങുക. ഇതുവഴി വിദേശനാണ്യം വർധിപ്പിക്കാൻ കഴിയും.

 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും മറ്റു സാങ്കേതിക വിവരങ്ങൾക്കുമായി ഐഎസ്ആർഒയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ രാജ്യങ്ങൾക്കെല്ലാം ഇനി മുതൽ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയുമായി ഇടപാടുകൾ നടത്താം. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കാന്‍ പുതിയ കോര്‍പ്പറേഷന്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്.

 

ഇപ്പോൾ ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യാടിസ്‌ഥാനത്തിൽ ഉപഗ്രഹ നിർമാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. 

 

അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com