sections
MORE

മനുഷ്യനെ തൂക്കികൊന്നിരുന്നത് അതിക്രൂരമായി, ഗാലോസ് ഹിലിലെ തെളിവുകൾ പുറത്ത്

execution
SHARE

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ തൂക്കികൊല്ലാന്‍ ഉപയോഗിച്ചിരുന്ന ചങ്ങല പുരാവസ്തുഗവേഷകര്‍ കണ്ടെടുത്തു. 500 വര്‍ഷം പഴക്കമുള്ള ചങ്ങലകളാണ് ഗാലോസ് ഹില്‍ എന്ന പര്യവേഷണ കേന്ദ്രത്തില്‍ നിന്നും നിരവധി തലയോട്ടികള്‍ക്കൊപ്പം കണ്ടെടുത്തത്. വളരെ ക്രൂരമായ രീതിയില്‍ ചങ്ങല ഉപയോഗിച്ച് തൂക്കികൊന്നിരുന്ന രീതിക്ക് ഗിബെറ്റിന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 

തടവിലുള്ളവര്‍ കാണ്‍കെയാണ് കുറ്റവാളികളുടെ ചങ്ങലയിലെ തൂക്കികൊല നടന്നിരുന്നത്. ഇവരെ തൂക്കിക്കൊന്നതിന് ശേഷവും ശവശരീരം മാറ്റിയിരുന്നില്ല. ഇത് ദിവസങ്ങളും ആഴ്ച്ചകളും വര്‍ഷങ്ങളും വരെ ഇതേ രീതിയില്‍ തൂക്കിയിട്ടിരുന്നുവെന്നും പുരാവസ്തുഗവേഷകര്‍ പറയുന്നു. 

ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് തൂക്കിയിടുമ്പോള്‍ ശവശരീരത്തിന്റെ ഭാരം മൂലം പലപ്പോഴും കയറുകള്‍ പൊട്ടി വീണിരുന്നു. ഇതോടെയാണ് കയറ് മാറ്റി ചങ്ങലയാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വധശിക്ഷ അനുഭവിക്കുന്നവര്‍ക്ക് അങ്ങേയറ്റത്തെ പ്രാണവേദന നല്‍കുന്നവയായിരുന്നു. തൊണ്ടയില്‍ ചങ്ങല മുറുകി വേദനയുടെ അങ്ങേയറ്റം കണ്ടാണ് ഓരോ മനുഷ്യരും മരിച്ചിരുന്നത്. 

പശ്ചിമ പോളണ്ടിലെ സാഗന്‍ നഗരത്തില്‍ നിന്നാണ് ഈ പ്രാകൃത ശിക്ഷാ രീതിയുടെ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. 16 മുതല്‍ 18ആം നൂറ്റാണ്ട് വരെ ഈ രീതി പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ചങ്ങലകള്‍ അത്യൂപൂര്‍വ്വമായി മാത്രമേ ലഭിച്ചിട്ടുള്ളു. ഈതുവരെ പോളണ്ടില്‍ ഇത്തരത്തിലുള്ള രണ്ട് ചങ്ങലകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതില്‍ ആദ്യത്തേത് ചങ്ങലയുടെ ഭാഗം മാത്രമാണ്. രണ്ടാമത്തേതാണ് ഏകദേശംപൂര്‍ണ്ണ രൂപത്തിലുള്ളത്. 

ഈ ചങ്ങലകള്‍ ലഭിച്ച പ്രദേശത്തു നിന്നും നിരവധി തലയോട്ടികളും ലഭിച്ചിട്ടുണ്ട്. ഇതിലൊന്ന് തലവെട്ടി കാലില്‍ വെച്ച നിലയിലായിരുന്നു. വധശിക്ഷ നടപ്പാക്കുന്നവരുടെ മാത്രമല്ല ആത്മഹത്യ ചെയ്തവരുടേയും മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പള്ളികളിലെ ശ്മശാനങ്ങളില്‍ ആത്മഹത്യ ചെയ്തവരുടെ ദേഹങ്ങള്‍ അടക്കിയിരുന്നില്ല. 

1752നും 1832നും ഇടയില്‍ ബ്രിട്ടനില്‍ മാത്രം 144 പേരെ ഇത്തരത്തില്‍ ചങ്ങല ഉപയോഗിച്ചുള്ള വധശിക്ഷക്ക് വിധേയരാക്കിയെന്നാണ് രേഖകള്‍ പറയുന്നത്. ഈ അപരിഷ്‌കൃതമായ വധശിക്ഷയോട് അവസാനകാലത്ത് വലിയതോതില്‍ പൊതുജനപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ 1834ല്‍ ഈ ചങ്ങല വധശിക്ഷ നിര്‍ത്തലാക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA