ADVERTISEMENT

ബഹിരാകാശ ചരിത്രത്തിൽ, ചന്ദ്രനിൽ ആരും പോയിട്ടില്ലാത്ത ഒരിടത്തേക്കാണ് ഇന്ത്യയുടെ പേടകം യാത്രതിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങളെല്ലാം ഇന്ത്യയുടെ ചന്ദ്രയാൻ–2 ദൗത്യത്തെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. റഷ്യ, അമേരിക്ക, മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെയാണ് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ–2 ദൗത്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിലെ ‘ഏറ്റവും സങ്കീർണ്ണമായ’ പ്രോജക്റ്റ് തകർപ്പൻ കണ്ടെത്തലുകളിലേക്ക് നയിച്ചേക്കാം, എന്നാൽ മറ്റുള്ളവർ അതിന്റെ നേട്ടങ്ങൾ കൊയ്യുമെന്നുമെന്നാണ് റഷ്യൻ ചാനലായ റഷ്യൻടിവി റിപ്പോർട്ട് ചെയ്യുന്നത്.

‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭാവനയെ പിടിച്ചെടുക്കുന്ന’ ഒരു ദൗത്യമായി ചന്ദ്രയാൻ 2 മാറുമെന്ന് തന്നെയാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ടെത്താൻ പോകുന്നത് ഒരു പുതിയ ലോകമായിരിക്കുമെന്നാണ് രാജ്യാന്തര ഗവേഷകരുടെ പ്രവചനം.

ശ്രദ്ധേയമായ ടെക്നോളജികളും യന്ത്രങ്ങളും ചന്ദനിൽ ഉപയോഗയോഗ്യമായ ജലം കണ്ടെത്തുന്നതിന് ഉപകരിക്കുമെന്നാണ് കരുതുന്നത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യത്തെ വിജയിപ്പിക്കാൻ ഇതെല്ലാം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഭാവിയിൽ ചന്ദ്രനിലും ബഹിരാകാശ പര്യവേഷണത്തിലും ഒരു വഴിത്തിരിവിന് ഇടയാക്കും. ഇന്ത്യക്ക് മാത്രമല്ല, ലോകമെമ്പാടും ഇതിന്റെ നേട്ടങ്ങൾ ഉപകരിക്കപ്പെടുമെന്നും റഷ്യൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com