ADVERTISEMENT

ജിഎസ്എല്‍വി എംകെ-III റോക്കറ്റിൽ കണ്ടെത്തിയ ഇന്ധന ചോർച്ചയെ തുടർന്നാണ് ചന്ദ്രയാൻ–2 വിക്ഷേപണം അവസാന നിമിഷം മാറ്റിയതെന്ന് റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത ഐഎസ്ആർഒ ഗവേഷകരെ കേന്ദ്രീകരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഐഎസ്ആർഒ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

റോക്കറ്റ് എൻജിൻ ടാങ്കിലെ വാതക മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞത് ശ്രദ്ധയിൽപെട്ടു. ഇതു പരിശോധിച്ചപ്പോഴാണ് ചോർച്ച കണ്ടെത്തിയത്.‌ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന ഘട്ടത്തിലാണ് ചന്ദ്രയാന്‍-2 വിക്ഷേപണം റദ്ദാക്കിയത്. അടുത്ത വിക്ഷേപണം ജൂലൈയ്ക്ക് ശേഷമായിരിക്കുമെന്നാണ് അറിയുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്. 

ജിഎസ്എല്‍വി എംകെ-III യിലെ ഇന്ധനം പൂര്‍ണമായും ഒഴിവാക്കി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുകയാണ്. റോക്കറ്റ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വിശദമായ പരിശോധന നടത്താൻ പത്ത് ദിവസമെങ്കിലും വേണ്ടിവരും. ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും രാപകൽ ജോലി ചെയ്യുന്നുണ്ട്.

ചന്ദ്രയാന്‍-1 ന്റെ വിക്ഷേപണത്തിനു മുന്‍പും ഇന്ധനം നിറയ്ക്കുന്നതിനിടെ പ്രശ്നം കണ്ടെത്തിയിരുന്നു. 2008 ഒക്‌ടോബര്‍ 22 ന്റെ തൊട്ടു തലേന്ന് പിഎസ്എല്‍വി റോക്കറ്റിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പിങ്ക് നിറത്തിലുള്ള വാതകം പുറത്തുവന്നത് പ്രശ്നമായി. ഓക്‌സിഡൈസര്‍ ടാങ്കിലുണ്ടായ ചെറിയ ദ്വാരമായിരുന്നു ഇതിനു കാരണം. 2013 ല്‍ ജിഎസ്എല്‍വി ഡി-5 ന്റെ വിക്ഷേപണവും ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com