ADVERTISEMENT

ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്പോർട്സ് കാർ ജൈത്രയാത്ര തുടരുന്നു. ഏറ്റവും കരുത്തേറിയ റോക്കറ്റ്, ഫാൽക്കൻ ‘ഹെവി’യിൽ പേലോഡ് ആയി കയറ്റിവിട്ട ടെസ്‌ല റോഡ്സ്റ്റർ ആണ് ബഹിരാകാശത്ത് ഏകാന്ത യാത്ര നടത്തുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം പിഴച്ചതിനാൽ സൂര്യനു ചുറ്റും കറങ്ങുകയാണ് കാറിപ്പോൾ. കഴിഞ്ഞ ദിവസമാണ് സ്റ്റാർമാൻ സൂര്യനെ ചുറ്റുന്ന ആദ്യ റൗണ്ട് പൂർത്തിയാക്കിയത്. കാർ വിജയകരമായി യാത്ര തുടരുകയാണ് റിപ്പോർട്ട്.

 

2018 ഫെബ്രുവരിയിലാണ് ഫാല്‍ക്കൺ ഹെവി റോക്കറ്റിൽ ടെസ്‌ല കാറിൽ സ്റ്റാർമാൻ യാത്ര തുടങ്ങിയത്. ഒരു വർഷവും ആറു മാസവും 13 ദിവസവുമായി സ്റ്റാർമാൻ യാത്ര തുടങ്ങിയിട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്റ്റാർമാൻ സൂര്യനെ ചുറ്റുന്ന ആദ്യ റൗണ്ട് പൂർത്തിയാക്കിയത്. ടെസ്‌ലയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യനെ ഒന്നു ചുറ്റാൻ 1,229,228,986 കിലോമീറ്ററാണ് സ്റ്റാൻമാന്റെ ടെസ്‌ല കാറിന് വേണ്ടി വന്നത്.

 

ഉപഗ്രഹത്തിനു പകരം ഫാൽക്കൻ ഹെവി വഹിച്ചുകൊണ്ടു പോയ ടെസ്‌ല റോഡ്സ്റ്ററിന്റെ ഡ്രൈവറാണ് ‘സ്റ്റാർമാൻ’ എന്ന പാവ. യാത്രയുടെ തുടക്കത്തിൽ ഭൂമിയിലേക്ക് വിഡിയോ അയച്ചിരുന്നു. എന്നാൽ കാർ ദിശതെറ്റിയതിനാൽ എവിടെച്ചെന്നു നിൽക്കുമെന്ന് ഇപ്പോഴും ആർക്കുമറിയില്ല. 1305 കിലോ ഭാരം വരുന്ന കാറിനൊപ്പം 6000 സ്പെയ്സ് എക്സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്റെ കൃതികളുടെ ഡിജിറ്റൽ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ സർക്യൂട്ട് ബോർഡിൽ ‘ഇതു നിർമിച്ചതു മനുഷ്യരാണ്’ എന്നുള്ള സന്ദേശവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com