ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ചന്ദ്രയാൻ–2 അടുത്ത മാസം തന്നെ ലാൻഡ് ചെയ്യും. ചന്ദ്രയാൻ–2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞു. എന്നാൽ മാസങ്ങൾക്ക് മുൻപെ നടന്ന മറ്റൊരു ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വസ്തുക്കൾ ചന്ദ്രനിൽ ലാൻഡ് ചെയ്തുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

രാജ്യാന്തര വാർത്താ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ബോധി വൃക്ഷത്തിൽ നിന്നുള്ള ഒരു ഇല ഇസ്രയേൽ ബഹിരാകാശ പേടകമായ 'ബെറെഷീറ്റിൽ' ഉണ്ടായിരുന്നു എന്നാണ്. 2019 ഏപ്രിൽ 11 നാണ് ബെറെഷീറ്റ് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ലാൻഡിങ്ങിനിടെ പേടകം തകർന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിക്കുകയായിരുന്നു.

 

എന്താണ് ബെറെഷീറ്റ്?

 

സ്വകാര്യമായി സ്വരൂപിച്ച ധനസഹായത്തോടെ നിർമിച്ച ആദ്യത്തെ ബഹിരാകാശ പേടകമായിരുന്നു ബെറെഷീറ്റ്. ഫെബ്രുവരി 21 ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ബെറെഷീറ്റ് വിക്ഷേപിച്ചത്. ഈ പദ്ധതിക്ക് 100 ദശലക്ഷം യുഎസ് ഡോളറാണ് ചെലവായത്.

 

‘ഭൂമിയുടെ ഒരു ബാക്കപ്പ്’ സൃഷ്ടിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ലാഭരഹിത ആർച്ച് മിഷൻ ഫൗണ്ടേഷൻ ഭൂമിയിൽ നിന്ന് നിരവധി വസ്തുക്കൾ അടങ്ങിയ ‘ഡിജിറ്റൽ ലൂണാർ ലൈബ്രറി’ നിർമിച്ചിരുന്നു. ചന്ദ്രനിലേക്ക് തിരിച്ച ബെറെഷീറ്റ് പേടകത്തിലെ ലൈബ്രറിയിൽ ഇന്ത്യയിൽ നിന്നുളള ബോധി ഇലയും ഉണ്ടായിരുന്നു.

 

മനുഷ്യ ചരിത്രത്തിന്റെയും നാഗരികതയുടെയും 30 ദശലക്ഷത്തിലധികം പേജുകളുടെ ഡേറ്റാ ആർക്കൈവ്, മറ്റു വസ്തുക്കളിൽ നിന്നുള്ള വെയറബിൾ റോസെറ്റ ഡിസ്ക്, പാൻലെക്സ് ഡേറ്റാബേസ്, തോറ, കുട്ടികളുടെ ചിത്രങ്ങൾ, ബഹിരാകാശ വിക്ഷേപണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കുട്ടികളുടെ പുസ്തകം, ഒരു ഹോളോകോസ്റ്റ് അതിജീവിച്ചയാളുടെ ഓർമക്കുറിപ്പുകൾ, ഇസ്രയേലിന്റെ ദേശീയഗാനം, ഇസ്രയേലി പതാക തുടങ്ങി വസ്തുക്കൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

 

ഇസ്രയേലി തിരുശേഷിപ്പുകൾക്ക് പുറമെ ബോധി വൃക്ഷത്തിൽ നിന്ന് ഇലയും കുറച്ച് മണ്ണും ബെറെഷീറ്റ് കൊണ്ടുപോയി. ഇന്ത്യയിലെ ഗുഹകളിൽ നിന്ന് കണ്ടെടുത്ത ഹിന്ദി, ഉറുദു, സംഗീതം, ഭൂമി എന്നിവയെക്കുറിച്ചുള്ള കുറിപ്പുകൾ. ഇന്ത്യ, ചൈന, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കളും കൊണ്ടുപോയിരുന്നു.

 

തകരാറിനുശേഷം ആ വസ്തുക്കൾക്ക് എന്ത് സംഭവിച്ചു?

 

ആർച്ച് മിഷൻ ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം അന്നു വിക്ഷേപിച്ച വസ്തുക്കളെല്ലാം ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയെന്നാണ്. പേടകം തകർന്നെങ്കിലും ഡിജിറ്റൽ ലൈബ്രറി സുരക്ഷിമായി തന്നെ ചന്ദ്രനിൽ എത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com