ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. സെപ്റ്റംബർ ഏഴു വരെയുള്ള 16 ദിനങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകാംക്ഷയുടെതാണ്. ഇന്നു മുതൽ 11 ദിവസം ചന്ദ്രയാൻ–2 പേടകം ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കും. ഈ ദിവസങ്ങളിൽ തന്നെ ചന്ദ്രന്റെ പുതിയ ചിത്രങ്ങളും ഡേറ്റകളും ചന്ദ്രയാനിലെ ക്യാമറകള്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തിയേറിയ ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടേക്കും.

 

ഇതിനിടെ ചന്ദ്രനോടു അടുക്കാനായി ചന്ദ്രയാൻ –2 ന്റെ സഞ്ചാര പാത ചെറുതാക്കിക്കൊണ്ടിരിക്കും. ചന്ദ്രന്‍റെ 100 കിലോമീറ്റർ പരിധിയിലെത്തിക്കാനാണ് പദ്ധതി. ഭ്രമണപഥത്തിൽ കറങ്ങുന്നതിനിടെ ദൗത്യത്തിന്റെ 43–ാം ദിവസം പേടകവും വിക്രം ലാൻഡറും പുറത്തുവരും. തുടർന്ന് 48ാം ദിവസം ദക്ഷിണ ധ്രുവത്തിലേക്ക് ലാൻഡർ നീങ്ങി തുടങ്ങും. 

 

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.40നാണ് ലോകം ഒന്നടങ്കം പ്രതീക്ഷയോടെ അതിലേറെ ആകാംക്ഷയോടെ നോക്കിനിൽക്കുന്ന ചന്ദ്രയാൻ–2 പേടകത്തിന്റെ ഏറെ വെല്ലുവിളിനിറഞ്ഞ സോഫ്റ്റ് ലാൻഡിങ്. കാര്യങ്ങൾ കൃത്യമായി നീങ്ങിയാൽ 1.55ന് തന്നെ ലാൻഡർ ദക്ഷിണ ധ്രുവത്തിൽ ലാൻഡിങ് നടത്തും. ഈ ദൗത്യം വിജയിച്ചാൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com