ADVERTISEMENT

ഭൂമിയിൽ എവിടെയാണെങ്കിലും ഭൂമി കറങ്ങുന്നതിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഭൂമിയുടെ കറക്കം നേരിട്ട് കാണാനും വഴിയില്ല. രാത്രിയും പകലും സംഭവിക്കുന്നുണ്ടെങ്കിലും ഭൂമി നിരന്തരമായ ചലനത്തിലാണെന്ന് ആരും ഓർക്കാറില്ല. എന്നാൽ ഇക്കാര്യം നേരിട്ടു കാണിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജ്യോതിശാസ്ത്ര - ഫൊട്ടോഗ്രാഫർ ആര്യ നിരെൻ‌ബെർഗ്.

 

അത്യാധുനിക ക്യാമറകളുടെ സഹായത്തോടെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. 3 മണിക്കൂർ സമയമെടുത്താണ് ഭൂമിയുടെ ചലന വിഡിയോ പകർത്തിയിരിക്കുന്നത്. സോണി എ7എസ് 2 ക്യാമറയും കാനോൺ 24–70 എംഎം എഫ്2.8 ലെൻസും ഉപയോഗിച്ചാണ് വിഡിയോ പകർത്തിയത്. ബഹിരാകാശ ഫൊട്ടോഗ്രഫിയ്ക്കുള്ള ഇക്വട്ടോറിയൽ ട്രാക്കിങ് മൗണ്ടും ഉപയോഗപ്പെടുത്തി.

 

2017 ൽ നിർമിച്ചതാണ് ഈ വിഡിയോ. എന്നാൽ ഇതേ വിഡിയോ വീണ്ടും സോഷ്യല്‍മീഡിയകളിൽ ചിലർ പങ്കുവച്ചതോടെയാണ് ചർച്ചയാകുന്നത്. ഇക്വറ്റോറിയൽ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ചാണ് എല്ലാം പകര്‍ത്തിയത്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ ട്രാക്കുചെയ്യാൻ അനുവദിക്കുന്ന ജ്യോതിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു സാധാരണ ഉപകരണമാണ് ഇക്വറ്റോറിയൽ ട്രാക്കിങ് മൗണ്ട്. 

 

ഭൂമി സൂര്യനു ചുറ്റും സഞ്ചരിക്കുമ്പോൾ അത് വടക്ക് നിന്ന് തെക്കോട്ട് സഞ്ചരിക്കുന്ന അക്ഷത്തിൽ കറങ്ങുന്നു. മണിക്കൂറിൽ ഏകദേശം 1,600 കിലോമീറ്റർ വേഗത്തിലാണ് (മണിക്കൂറിൽ 1,000 മൈൽ) കറക്കം. ഈ ഭ്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തെ ഒരു സൈഡ്രിയൽ ദിവസം എന്ന് വിളിക്കുന്നു. ഇത് കൃത്യമായി 24 മണിക്കൂറല്ല - ഇത് ഏകദേശം 23.9344696 മണിക്കൂർ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com