ADVERTISEMENT

ബഹിരാകാശത്ത് നടന്ന ആദ്യ കുറ്റകൃത്യം അന്വേഷിക്കാൻ ഒരുങ്ങുകയാണ് നാസ. ഇത് ആദ്യമായാണ് ബഹിരാകാശത്ത് നിന്നൊരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നത്. നാസയുടെ തന്നെ ബഹിരാകാശ യാത്രികയായ ആൻ മക്കെന്നിന്റെ പേരിലാണ് ആരോപണം വന്നിരിക്കുന്നത്. ആൻ ബഹിരാകാശ നിലയത്തിലിരുന്ന് അകന്നു കഴിയുന്ന ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചുവെന്നാണ് പരാതി.

 

ഭർത്താവിന്റെ അനുമതിയില്ലാതെയാണ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതെന്ന് ആൻ സമ്മതിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തിലിരുന്ന് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആൻ പറയുന്നത്. ആറു മാസത്തെ ദൗത്യം പൂർത്തിയാക്കി ആൻ ഭൂമിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

 

അനുമതിയില്ലാതെ ആൻ മക്ക്ലെയിൻ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിച്ചത് അറിഞ്ഞതിനെത്തുടർന്ന് ബഹിരാകാശയാത്രികന്റെ പങ്കാളിയായ സമ്മർ വേൾഡൻ ഈ വർഷം ആദ്യം തന്നെ ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയിരുന്നു. വേഡന്റെ കുടുംബം നാസയുടെ ഇൻസ്പെക്ടർ ജനറലിന്റെ ഓഫിസിലും പരാതി നൽകിയിട്ടുണ്ട്.

 

ദമ്പതികളുടെ സംയോജിത ധനകാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി അക്കൗണ്ട് പരിശോധിച്ച ബഹിരാകാശയാത്രികൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആൻ മക്ക്ലെയിന്റെ അഭിഭാഷകൻ പറഞ്ഞു. നാസ അന്വേഷകർ ആൻ മക്ക്ലെയിൻ, സമ്മർ വേൾഡൻ എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.

 

ഐഡന്റിറ്റി മോഷണ റിപ്പോർട്ടിനോട് എഫ്‌ടിസി പ്രതികരിച്ചിട്ടില്ലെന്നും എന്നാൽ നാസയുടെ ഇൻസ്പെക്ടർ ജനറൽ ഓഫിസിലെ ക്രിമിനൽ കേസുകളിൽ വിദഗ്ധനായ ഒരു അന്വേഷകൻ ആരോപണം അന്വേഷിച്ചുവരികയാണെന്നും സമ്മർ വേൾഡൻ പറഞ്ഞു. 2014ല്‍ വിവാഹിതരായ ആനും വോർഡനും 2018 ൽ വിവാഹമോചനത്തിനു അപേക്ഷ നൽകിയിരുന്നു. ഇറാഖ് യുദ്ധത്തിൽ വരെ പങ്കെടുത്ത വ്യക്തിയാണ് ആൻ. 2013 മുതലാണ് ഇവർ നാസയുട ഭാഗമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com