ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 പകർത്തിയ പുതിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇസ്രോ പുറത്തുവിട്ടു. ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ടെറൈൻ മാപ്പിങ് ക്യാമറ-2 (ടിഎംസി-2) പകർത്തിയ ചിത്രങ്ങൾ ലോക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ചിത്രങ്ങൾ സോഷ്യൽമീഡിയകളിലും ഹിറ്റാണ്.

 

ഓഗസ്റ്റ് 23ന് രാത്രി 7.42നാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 4,375 കിലോമീറ്റർ അകലെനിന്നാണ് ചന്ദ്രയാൻ–2 പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജാക്സൻ, മിത്ര, മാക്, കൊറോലേവ്, പ്ലാസ്കെറ്റ്, റോസ്ദെസ്റ്റെവെൻസ്കി, സോമർഫെൽഡ്, കിർക്വുഡ്, ഹെർമൈറ്റ് തുടങ്ങിയ ഗർത്തങ്ങളാണ് ചിത്രത്തിൽ കാണുന്നത്. ഇക്കാര്യം ഇസ്രോ ട്വീറ്റ് ചെയ്ത ചിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രന്റെ ഉത്തര അർധഗോളത്തിൽ 71 കിലോമീറ്റർ വ്യാസത്തിലാണ് ജാക്സൻ ഗർത്തം സ്ഥിതി ചെയ്യുന്നത്. 92 കിലോമീറ്റർ വ്യാസമുള്ള മിത്ര ഗർത്തത്തിന് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ പ്രഫ. ശിശിർ കുമാർ മിത്രയുടെ പേരാണ് നൽകിയിരിക്കുന്നത്. 437 കിലോമീറ്റർ വ്യാസത്തിലുള്ളതാണ് കൊറോലേവ്. എന്നാൽ 169 കിലോമീറ്റർ വ്യാസമുള്ള ഗർത്തം സോമർഫെൽഡിനു ചുറ്റും ചെറു കുന്നുകളും ഗർത്തങ്ങളും കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com