sections
MORE

ന്യൂട്രോണ്‍ നക്ഷത്രത്തെ തമോഗര്‍ത്തം വിഴുങ്ങി, ഭൂമി അറിഞ്ഞത് 90 കോടി വര്‍ഷങ്ങൾ കഴിഞ്ഞ്

black-hole
SHARE

90 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ന്യൂട്രോണ്‍ നക്ഷത്രത്തെ തമോഗര്‍ത്തം വിഴുങ്ങിയതിന്റെ അലയൊലികള്‍ ഭൂമിയിലെത്തിയെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്നും 8550 മില്ല്യണ്‍ ട്രില്ല്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഈ അപൂര്‍വ പ്രതിഭാസം നടന്നതെന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ തമോഗര്‍ത്തം ന്യൂട്രോണ്‍ നക്ഷത്രത്തെ വിഴുങ്ങുന്നതിന്റെ തെളിവുകള്‍ ആദ്യമായാണ് ശാസ്ത്രലോകം ശേഖരിക്കുന്നത്. 

നക്ഷത്രങ്ങളുടെ അന്തിമകാലത്താണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനു പോലും തമോഗര്‍ത്തങ്ങളില്‍ നിന്നും പുറത്തുകടക്കാനാകില്ല. ഇവക്ക് ചുറ്റുമുള്ള വസ്തുക്കളുടെ സ്വഭാവ മാറ്റങ്ങളില്‍ നിന്നാണ് പലപ്പോഴും തമോഗര്‍ത്തത്തെ തിരിച്ചറിയുന്നത്.

നക്ഷത്രങ്ങളുടെ അവസാന കാലത്താണ് ന്യൂട്രോണ്‍ പിറവിയെടുക്കുന്നത്. സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ഫലമായി തകര്‍ന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ശേഷിക്കുന്ന ഭാഗമാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. സൂര്യന്റെ ഭാരമുള്ള ഒരു ന്യൂട്രോണ്‍ നക്ഷത്രത്തിനു നമ്മുടെ ഏതെങ്കിലും നഗരത്തിന്റെ വലുപ്പം മാത്രമേ ഉണ്ടാകൂ.

ഓസ്‌ട്രേലിയയിലേയും യൂറോപ്പിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞരുടെ സംഘമാണ് നിലവിലെ പഠനങ്ങള്‍ക്ക് പിന്നില്‍. തമോഗര്‍ത്തത്തിന്റേയും വിഴുങ്ങിയ ന്യൂട്രോണ്‍ നക്ഷത്രത്തിന്റേയും കൃത്യമായ വലുപ്പം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം. 

ഉയര്‍ന്ന ഗുരുത്വാകര്‍ഷണ ബലം കൊണ്ട് പരിധിയില്‍ വരുന്ന എല്ലാത്തിനേയും വലിച്ചെടുക്കാന്‍ ശേഷിയുള്ളവയാണ് തമോഗര്‍ത്തങ്ങള്‍ അഥവാ തമോദ്വാരങ്ങള്‍. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തത്തിനാല്‍ ഇവ പുറം ലോകത്തിന് അദൃശ്യമായിരിക്കും. എന്നാല്‍ ഒരു കൂട്ടം നക്ഷത്രങ്ങള്‍ ശൂന്യമായ സ്ഥലത്തെ ചുറ്റുന്നുണ്ടെങ്കില്‍ അത് തമോഗര്‍ത്തമാണെന്നാണ് കരുതപ്പെടുന്നത്.

പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുന്നുവെന്നതിനാല്‍ തന്നെ തമോഗര്‍ത്തങ്ങളും ന്യൂട്രോണ്‍ നക്ഷത്രങ്ങളും എക്കാലത്തും ശാസ്ത്രലോകത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. നമുക്ക് ചുറ്റുമുള്ള പ്രാഥമിക ബലങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഇവ അവസരമൊരുക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA