ADVERTISEMENT

ചന്ദ്രയാൻ 2 ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമാണ്. ശാസ്ത്രീയ മുന്നേറ്റത്തിന് ഇന്ധനം പകരുന്നതിനായി ഇത് വിലയേറിയ വിവരങ്ങൾ തുടർന്നും നൽകുമെന്ന് അമേരിക്ക. ചരിത്രപരമായ ലാൻഡിങ് ശ്രമത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രൻ ദൗത്യം അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്.

 

‘ചന്ദ്രയാൻ 2 നെക്കുറിച്ചുള്ള ഇസ്രോയുടെ അവിശ്വസനീയമായ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ്, ശാസ്ത്രീയ മുന്നേറ്റത്തിന് ഇന്ധനമായി വിലപ്പെട്ട വിവരങ്ങൾ സ്വായത്തമാക്കുന്നത് തുടരും’ ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ് പറഞ്ഞു.

 

‘ബഹിരാകാശ അഭിലാഷങ്ങൾ ഇന്ത്യ നേടുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ലെന്ന് യുഎസ് നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു. ഇസ്രോയെ ടാഗ് ചെയ്യുകയും ചന്ദ്രയാൻ–2 ലാൻഡിങ് ശ്രമത്തിന് ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്ത യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ട്വീറ്റും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്ധരിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പോസ്റ്റ് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ റീട്വീറ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com