ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധിതിയായ ചന്ദ്രയാൻ–2 ദൗത്യത്തെ അഭിനന്ദിച്ച്, പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. അവസാന നിമിഷം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയുടെ ദൗത്യം വൻ വിജയമായിരുന്നു എന്നാണ് നാസ ഗവേഷകരെല്ലാം അഭിപ്രായപ്പെട്ടത്. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണ് എന്നാണ് ഐഎസ്ആർഒയുടെ ട്വീറ്റിനു മറുപടിയായി നാസ കുറിച്ചിട്ടത്. ‌

 

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിരവധി തവണ പരാജയം നേരിടേണ്ടിവന്നവരാണ് നാസ. ഈ സാഹചര്യത്തിലാണ് നാസയുടെ ട്വീറ്റ് വരുന്നത്. ദൗത്യത്തിന്റെ 95 ശതമാനവും വിജയം നേടിയ ചന്ദ്രയാൻ–2 വൻ വിജയം തന്നെയാണ്. 

 

'ബഹിരാകാശ ദൗത്യങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാൻഡർ ഇറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാവി ബഹിരാകാശ പദ്ധതികൾ നമുക്ക് ഒന്നിച്ച് യാഥാര്‍ഥ്യമാക്കാം' ഇതായിരുന്നു നാസ ട്വീറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com