ADVERTISEMENT

ചന്ദ്രയാൻ -2 ലാൻഡർ വിക്രമുമായുള്ള ബന്ധം ചന്ദ്രോപരിതലത്തോട് ഏറെ അടുത്തായിരിക്കുമ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്. വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതു മുതൽ ഇത് സംബന്ധച്ച് ഇസ്രോ ഗവേഷകര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇസ്രോയുടെ പ്രാഥമിക ഡേറ്റകൾ പ്രകാരം ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിയിരുന്ന സമയത്താണ് ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതെന്നാണ്. എന്നാൽ അതിനു ശേഷവും ലാൻഡറുമായി ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് ഇസ്രോ ഡേറ്റകൾ. വിക്രം ചന്ദ്രന്റെ ഉപരിതലത്തോട് 400 മീറ്റർ വരെ അടുത്തെത്തിയതായി സിഗ്നൽ ഡേറ്റയിൽ കാണിക്കുന്നുണ്ട്.

വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രോ പുറത്തുവിട്ട പ്രസ്താവനയുടെ തെറ്റായ വ്യാഖ്യാനമാണ് 2.1 കിമീ അകലെയാണ് ആശയവിനിമയം നഷ്ടപ്പെട്ടതെന്ന ആശയക്കുഴപ്പത്തിന്റെ കാരണം. വിക്രം ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ഒരു ഗ്രാഫിന്റെ ചിത്രത്തിൽ നിന്നാണ് വസ്തുതകൾക്ക് വ്യക്തത ലഭിക്കുന്നത്. ശനിയാഴ്ച പുലർച്ചെ 1:40 ന് തൊട്ടുമുൻപാണ് വിക്രം ഇറങ്ങാൻ തുടങ്ങിയത്. പുലർച്ചെ 1: 50 ഓടെ, ബെംഗളൂരുവിലെ ഇസ്രോ കമാൻഡ് സെന്ററിൽ നിശബ്ദത പിടിമുറുക്കാൻ തുടങ്ങി, അവിടുത്തെ ശാസ്ത്രജ്ഞരുടെ മുഖത്ത് വിഷമം കാണാമായിരുന്നു. എന്തോ കുഴപ്പം സംഭവിച്ചുവെന്ന് മാധ്യമങ്ങളും മനസ്സിലാക്കി. അടുത്ത 20 മിനിറ്റ് ഇസ്രോയിൽ നിന്ന് അപ്‌ഡേറ്റുകളൊന്നും വന്നില്ല.

പുലർച്ചെ 2:18 ന് ഇസ്രോ മേധാവി കെ. ശിവൻ ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതായി അറിയിച്ചു. വിക്രം ലാൻഡറിന്റെ ചന്ദ്രനിലേക്കുള്ള ഇറക്കത്തിന്റെ ചിത്രത്തിൽ കാണിക്കുന്നത് ഇസ്രോ മേധാവി പറഞ്ഞതിൽ നിന്ന് ചില മാറ്റങ്ങൾ കാണാം. ചിത്രത്തിൽ കാണുന്ന മൂന്ന് എലിപ്റ്റിക് ലൈനുകളിൽ മധ്യരേഖ വിക്രമിന്റെ ഇറക്കവുമായി യോജിക്കുന്നു. വിക്രം ചന്ദ്രനിൽ ഇറങ്ങാനുള്ള ആസൂത്രിത പാത ചുവന്ന ലൈനിൽ കാണിക്കുന്നു. വിക്രം യഥാർഥത്തിൽ സഞ്ചരിച്ച പാതയാണ് പച്ച ലൈൻ.

ലാൻഡിംഗിന്റെ ഭൂരിഭാഗവും പച്ച ലൈൻ, ചുവന്ന ലൈനുമായി തികച്ചും യോജിക്കുന്നുണ്ട്. ഇത് വിക്രമിന്റെ ഇറക്കം കൃത്യമായി പദ്ധതി പ്രകാരം പോകുന്നുവെന്ന് സൂചിപ്പിക്കുന്നു. 5 മുതൽ 3 കിലോമീറ്റർ വരെ ഉയരത്തിൽ വിക്രമിന്റെ യഥാർഥ ഇറക്കത്തിന്റെ പാതയിലും ആസൂത്രണം ചെയ്തതിലും വ്യത്യാസമുണ്ട്. എന്നാൽ ഇത് അത്ര ഗൗരവമായ പ്രശ്നമല്ല.

2.1 കിലോമീറ്റർ ഉയരത്തിൽ പച്ച ലൈൻ ചുവന്ന രേഖയിൽ നിന്ന് കുത്തനെ വ്യതിചലിക്കുന്നു, ഇത് വിക്രം ഗതിയിൽ നിന്ന് പോയി എന്ന് സൂചിപ്പിക്കുന്നു. പച്ച ലൈൻ 400 മീറ്ററോളം ഉയരത്തിൽ അവസാനിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ചന്ദ്രോപരിതലത്തിൽ നിന്ന് 400 മീറ്റർ ഉയരത്തിൽ വരെ വിക്രം ബെംഗളൂരുവിലെ ഇസ്രോ കമാൻഡ് സെന്ററുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്. അപ്പോഴാണ് ചന്ദ്രയാൻ -2 ലാൻഡർ ഇസ്രോയുമായുള്ള ആശയവിനിമയം നിർത്തിയതെന്നുമെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com