ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകാത്തതിൽ ഇസ്രോയ്ക്കു പുറമെ നാസ ഗവേഷകര്‍ക്കും ഏറെ വിഷമമുണ്ട്. ഇന്ത്യയുടെ ചന്ദ്രയാൻ–2 ദൗത്യത്തിൽ നാസയ്ക്കും ചെറിയ പങ്കുണ്ടായിരുന്നു. ചില ടെക്നോളജികളും ഡേറ്റകളും നൽകി ഇസ്രോയെ സഹായിച്ചത് നാസയാണ്. ഇതിനാലാണ് വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ നാസയും മുന്നിട്ടിറങ്ങിയിരിക്കുന്നത്.

 

വിക്രം ലാൻഡറിൽ നാസയുടെ ലേസർ റിഫ്ലക്റ്റർ അറേ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് ലാൻഡറിന്റെ കൃത്യമായ സ്ഥാനവും ലാൻഡിംഗ് സ്ഥലവും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള കൃത്യമായ ദൂരം കണക്കാക്കാനും ലേസർ റിഫ്ലക്ടറിന് കഴിവുണ്ട്. ഭൂമിയില്‍ ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ കൃത്യത അവരുടെ ഭാവി ദൗത്യങ്ങൾ ആസൂത്രണം ചെയ്യാൻ നാസയെ സഹായിക്കുമായിരുന്നു. എന്നാൽ വിക്രമിന്റെ ഹാർഡ് ലാൻഡിങ്ങിന് ശേഷം ലേസർ റിഫ്ലക്റ്റർ അറേയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല.

 

ഇതോടൊപ്പം ചന്ദ്രയാൻ 2 ന്റെ എട്ട് പേലോഡുകളിൽ നിന്ന് ധാരാളം സുപ്രധാന ഡേറ്റകൾ നാസ പ്രതീക്ഷിക്കുന്നുണ്ട്. ഇത് 3D മാപ്പിങ്ങിനും ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തിന്റെ വ്യക്തമായ ചിത്രങ്ങൾക്കും നാസയെ സഹായിക്കും. ആർടെമിസ് പ്രോഗ്രാമിന് കീഴിൽ 2024 ഓടെ നാസ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com