sections
MORE

ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ കണ്ടോ? ഇല്ലെന്ന് നാസ ഗവേഷകൻ – വിഡിയോ

brad-pitt-nick-hague
SHARE

അമേരിക്കൻ ബഹിരാകാശയാത്രികനായ നിക്ക് ഹേഗുമായി സംസാരിക്കാൻ ഹോളിവുഡ് താരം ബ്രാഡ് പിറ്റ് തിങ്കളാഴ്ച രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) വിളിച്ചു. 20 മിനിറ്റ് നീണ്ട ഈ കോൾ നാസ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നു. പിറ്റിന്റെ ആഡ് അസ്ട്ര എന്ന ചിത്രത്തിന്റെ പ്രമോഷണൽ പര്യടനത്തിന്റെ ഭാഗമായിരുന്നു കോള്‍. ചിത്രത്തിൽ അപകടകരമായ ഒരു ദൗത്യത്തിനായി അയച്ച ബഹിരാകാശയാത്രികന്റെ വേഷമാണ് പിറ്റ് ചെയ്യുന്നത്.

ബഹിരാകാശ നിലയത്തിലെ ജീവിതത്തെ കുറിച്ച് പിറ്റ് ചോദിച്ചു. അവിടെ രാവിലെ 7.30 മുതൽ രാത്രി 7.30 വരെ ബഹിരാകാശയാത്രികർ ജോലി ചെയ്യുന്നുവെന്ന് ഹേഗ് പറഞ്ഞു. ചന്ദ്രയാൻ 2 ന്റെ ഭാഗമായ ഇന്ത്യയുടെ വിക്രം ലാൻഡറിന്റെ ലാൻഡിങ് കാണാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ഹേഗിനോട് ചോദിച്ചു. ഇല്ല എന്നായിരുന്നു ഹേഗിന്റെ മറുപടി. ഹേഗ് നിലവിൽ മറ്റ് രണ്ട് അമേരിക്കക്കാർ, രണ്ട് റഷ്യക്കാർ, ഒരു ഇറ്റാലിയൻ എന്നിവരോടൊപ്പം ഐ‌എസ്‌എസിൽ താമസിക്കുന്നു.

2008 ലെ ചന്ദ്രയാൻ -1 ന് ശേഷം ഇസ്രോ വിക്ഷേപിച്ച രണ്ടാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ -2. ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ -2 ദൗത്യം ആരംഭിച്ചു. എന്നാൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ മിനുറ്റുകൾക്ക് മുൻപ് ലാൻഡറുമായുള്ള സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ലാൻഡർ ഉദ്ദേശിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA