ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ -2 ദൗത്യം 98 ശതമാനം വിജയകരമാണെന്ന് ഇസ്‌റോ ചെയർമാൻ കെ. ശിവൻ ശനിയാഴ്ച നടത്തിയ പ്രസ്താവനക്കെതിരെ ബഹിരാകാശ ഏജൻസിയുടെ മുൻ മുതിർന്ന ഉദ്യോഗസ്ഥർ രംഗത്ത്. ഒരാഴ്ചയ്ക്കുള്ളിൽ (വിജയ) ശതമാനം മൂന്ന് ശതമാനം വർധിച്ചു. ഏകീകൃത രീതിയിലൂടെ മറ്റൊരു അഞ്ച് ദിവസത്തിനുള്ളിൽ വിജയശതമാനം 100 ശതമാനമായി മാറുമെന്നും മുൻ ഉദ്യോഗസ്ഥൻ നടത്തിയ പരിഹാസ്യമായ അഭിപ്രായം വാർത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രയാൻ -2 ദൗത്യം 100 ശതമാനം വിജയകരമാണെന്ന് പ്രഖ്യാപിച്ചേക്കുമെന്ന് വിരമിച്ച മറ്റൊരു ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. ഭുവനേശ്വറിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ശിവൻ പറഞ്ഞത് ഇങ്ങനെ: ‘ലാൻഡറുമായി (വിക്രം) ഞങ്ങൾക്ക് ഇതുവരെ ഒരു ആശയവിനിമയവും സ്ഥാപിക്കാനായില്ല. സയൻസ് ആൻഡ് ടെക്നോളജി പ്രകടനം രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്. സയൻസ് ലക്ഷ്യത്തിൽ ഞങ്ങൾ പൂർണ്ണ വിജയം നേടി. സാങ്കേതിക പ്രകടനം വിജയശതമാനം ഏതാണ്ട് വിജയകരമാണ്. ഇതിനാലാണ് പദ്ധതിയെ 98 ശതമാനം വിജയകരമെന്ന് വിശേഷിപ്പിക്കുന്നത്.

 

സെപ്റ്റംബർ 7 ന് 1,471 കിലോഗ്രാം ഭാരമുള്ള വിക്രം ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ക്രാഷ് ലാൻഡഡ് ചെയ്ത പേടകത്തിലെ ആശയവിനിമയ ലിങ്കുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

 

മിഷന്റെ ഓരോ ഘട്ടത്തിനും വിജയ മാനദണ്ഡം നിർവചിക്കപ്പെട്ടിട്ടുണ്ട്, ഇന്നുവരെ 90 മുതൽ 95 ശതമാനം വരെ മിഷൻ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും ചാന്ദ്ര ശാസ്ത്രത്തിൽ തുടർന്നും സംഭാവന നൽകും. ലാൻഡറുമായുള്ള ആശയവിനിമയ നഷ്ടപ്പെട്ടു എന്നുമായിരുന്നു ആദ്യ ദിവസങ്ങളിൽ തന്നെ ഇസ്രോയുടെ ഔദ്യോഗിക പ്രസ്താവന.

 

ഓർബിറ്റർ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകൾ), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകൾ), 'പ്രജ്ഞാൻ' (27 കിലോഗ്രാം, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ -2 ബഹിരാകാശ പേടകം. ജൂലൈ 22 ന് 978 കോടി രൂപയുടെ ചന്ദ്രയാൻ -2 ബഹിരാകാശത്തേക്ക് ഇന്ത്യയുടെ ഹെവി-ലിഫ്റ്റ് റോക്കറ്റ് ജിഎസ്എൽവി-എംകെ മൂന്നാമൻ ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.

 

ചന്ദ്രയാൻ 2 ന്റെ വിജയശതമാനം കഴിഞ്ഞ ആഴ്ചയിൽ 95 ശതമാനം ആയിരുന്നു. 100 ശതമാനത്തിന് അഞ്ച് ദിവസം കൂടി കാത്തിരിക്കുക എന്നാണ് മറ്റൊരു മുൻ ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞത്. മിഷനെ കുറിച്ച് ചിന്തിക്കാനും അളക്കാനും സംസാരിക്കാനുമുള്ള സമയമാണിത്. ഇതെല്ലാം രാജ്യാന്തര മാധ്യമങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇസ്രോ പരാജയം അംഗീകരിക്കണം, സ്വന്തം ഉത്തരവാദിത്തം, പരാജയത്തിൽ നിന്ന് പഠിക്കാൻ ആത്മാർഥമായ നടപടികൾ കൈക്കൊള്ളുക, പരിഹാരങ്ങൾ ആദ്യം തിരിച്ചറിയുക തുടങ്ങിയ കാഴ്ചപ്പാടിൽ മുൻ ഉദ്യോഗസ്ഥർ ഏകകണ്ഠമായിരുന്നു. ഇസ്രോ മുൻപുണ്ടായിരുന്നതു പോലെ സാധ്യമായ എല്ലാ വൈദഗ്ധ്യവും ഉപയോഗിക്കുകയും ശ്രദ്ധിക്കുകയും വേണം. ഈ ദിശയിൽ ചലനങ്ങളൊന്നും കാണാത്തതിൽ വേദനിക്കുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com