sections
MORE

ബഹിരാകാശത്ത് പ്രതിരോധം തീര്‍ക്കാൻ ഇന്ത്യക്ക് 400 കോടിയുടെ ‘നേത്ര’, രാജ്യം സുരക്ഷിതം

netra
SHARE

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) 400 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടു. പ്രോജക്ട് നേത്ര (നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ് ട്രാക്കിംഗ് ആൻഡ് അനാലിസിസ്) എന്ന പേരിലുള്ള പദ്ധതി പ്രകാരം ഇന്ത്യൻ ഉപഗ്രഹങ്ങൾക്കു നേരെയുള്ള ബഹിരാകാശ അപകടങ്ങൾ കണ്ടെത്താനും പെട്ടെന്നു നേരിടാനും സഹായിക്കും. ഇതൊരു മുന്നറിയിപ്പ് സംവിധാനമാണ്.

മറ്റ് ബഹിരാകാശ ശക്തികൾ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുള്ള സംവിധാനമാണിത്. ബഹിരാകാശത്തെ അവശിഷ്ടങ്ങളിൽ നിന്ന് ഇന്ത്യൻ ഉപഗ്രഹങ്ങൾക്കു നേരെയുള്ള ഭീഷണികൾ പ്രവചിക്കാൻ നേത്രയ്ക്ക് സാധിക്കും. ഉപഗ്രഹങ്ങൾക്കു നേരെ വരുന്ന മിസൈലുകളെ കണ്ടെത്തി മുന്നറിയിപ്പ് നൽകാനും കഴിയും. ഇന്ത്യയ്‌ക്കെതിരായ ബഹിരാകാശ ആക്രമണങ്ങൾ തടയാൻ നേത്ര പ്രവർത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇസ്രോയുടെ അഭിപ്രായത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥങ്ങളിൽ ഇന്ത്യയുടെ സ്‌പേസ് സിറ്റ്വേഷണല്‍ അവയര്‍നെസ് (എസ്എസ്എ) ഒന്നാമതായിരിക്കും. കണക്റ്റു ചെയ്ത റഡാറുകൾ, ദൂരദർശിനി, ഡേറ്റാ പ്രോസസ്സിംഗ് യൂണിറ്റുകൾ, ഒരു നിയന്ത്രണ കേന്ദ്രം എന്നിവ ഉൾപ്പെടെ നിരവധി നിരീക്ഷണ സൗകര്യങ്ങൾ സ്ഥാപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്.

ബഹിരാകാശ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്താൻ ഈ പദ്ധതി ഇന്ത്യയെ സഹായിക്കുമെന്നും ഇതിനാൽ നിർഭാഗ്യകരമായ സംഭവങ്ങൾ ലഘൂകരിക്കുമെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ആശയവിനിമയ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്ന 36,000 കിലോമീറ്റർ അകലെയുള്ള ജിയോസ്റ്റേഷണറി ഭ്രമണപഥം പിടിച്ചെടുക്കുകയെന്നതാണ് നേത്രയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

ലേയിൽ കൃത്യതയുള്ള ദൂരദർശിനിയും നോർത്ത് ഈസ്റ്റിൽ റഡാറും വിന്യസിക്കാന്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ശിവൻ പറയുന്നു. ഇതോടൊപ്പം, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ സ്ഥാപിച്ച മൾട്ടി-ഒബ്ജക്റ്റ് ട്രാക്കിങ് റഡാറും (MOTR) മികച്ച എസ്‌എസ്‌എ ചിത്രം ലഭിക്കുന്നതിന് പൊൻ‌മുടിയിലെയും മൗണ്ട് അബുവിലെയും ദൂരദർശിനികളും ഉപയോഗിക്കുമെന്നും ശിവൻ പറഞ്ഞു.

ഇന്ത്യൻ ഉപഗ്രഹങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാൻ വേണ്ട നടപടികൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനായി നോറാഡിൽ നിന്നുള്ള, പൊതു ഡൊമെയ്‌നിൽ ലഭ്യമായ ഡേറ്റയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് വഴി കൃത്യമായ (അല്ലെങ്കിൽ സമഗ്രമായ) വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ശിവൻ പറഞ്ഞു. ഇസ്രോ സ്വന്തമായി ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിലൂടെ ആഗോള നെറ്റ്‌വർക്കിന്റെ ഭാഗമാവുകയും കൃത്യമായ ഡേറ്റ ആക്‌സസ് ചെയ്യാൻ കഴിയുകയും ചെയ്യും.

തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ അവശിഷ്ടങ്ങളുടെ ഡേറ്റ പല രാജ്യങ്ങളുമായി പങ്കിടാൻ സഹായിക്കുന്ന യുഎസും കാനഡയും നടത്തുന്ന ഒരു സംരംഭമാണ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (നോറാഡ്). ഇസ്രോ അവതരിപ്പിച്ച പുതിയ എസ്‌എസ്‌എ കേന്ദ്രം നിലവിൽ ബഹിരാകാശ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കും.

ഇത്തരത്തിലുള്ള ഒരു എസ്എസ്എ പദ്ധതി വളരെക്കാലം മുൻപെ ആരംഭിക്കേണ്ടതായിരുന്നുവെന്ന് സെന്റർ ഫോർ ജോയിന്റ് വാർഫെയർ സ്റ്റഡീസിലെ വിശിഷ്ട ഫെലോ ദിനേശ് കുമാർ യാദവേന്ദ്ര പറഞ്ഞു. ഉയരത്തിൽ വരുന്ന ബാലിസ്റ്റിക് മിസൈലുകൾക്കെതിരെ നേരത്തെ മുന്നറിയിപ്പ് നൽകാനുള്ള കഴിവ് എസ്എസ്എ ഇന്ത്യക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവാദിത്തമുള്ള ബഹിരാകാശ ശക്തിയെന്ന നിലയിൽ ഇന്ത്യക്ക് ഒരു ദേശീയ ശേഷിയുടെ ഭാഗമായി എസ്എസ്എ ഉണ്ടായിരിക്കണം. അമേരിക്കയെ പോലെ ഇത് നമ്മുടെ ബഹിരാകാശ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ആവശ്യകതയാണെന്ന് മുൻ ഇസ്രോ ശാസ്ത്രജ്ഞനും ജെആർഡിയും എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ടാറ്റ വിസിറ്റിംഗ് പ്രൊഫസർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA