ADVERTISEMENT

വിവിധ വിഷയങ്ങളിൽ ട്വീറ്റുകളുമായി നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌കിനെ ദിവസങ്ങളായി ഓൺലൈനിൽ കാണാനില്ല. ഒരു കാരണവും പറയാതെയാണ് ഓഫ്‌ലൈനിൽ പോയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആരാധകരും അനുയായികളും എവിടെയും അന്വേഷിക്കുന്നതും ചർച്ച ചെയ്യുന്നതും ഇത് തന്നെയാണ്. തമാശ ഉൾപ്പെടുത്തിയുള്ള പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയനായ മസ്ക് ട്വിറ്ററിൽ സജീവമായിരുന്നു.

 

മസ്കിനെ കാണാതായതോടെ ട്വിറ്ററിൽ നിരവധി ട്രോളുകളും വരുന്നുണ്ട്. മസ്‌ക് ചൊവ്വയിലെത്തി എന്നും ഇന്റർനെറ്റിൽ നിന്ന് അകന്നുപോയതിന് കാരണം ഇതാണെന്നും ചിലർ തമാശ പോസ്റ്റിയപ്പോൾ മറ്റുള്ളവർ അദ്ദേഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് യഥാർഥ ആശങ്ക പ്രകടിപ്പിച്ചു.

 

ടെക് കോടീശ്വരനായ മസ്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുറച്ച് ദിവസത്തേക്ക് ഓഫ്‌ലൈനിൽ പോകാനുള്ള തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്. ചൊവ്വയിൽ വൈ-ഫൈ ഇല്ലാത്തതിനാലാണ് ഓൺലൈനിൽ കാണാത്തതെന്ന് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാനുള്ള ഒരു റോക്കറ്റിന്റെ പണിപ്പുരയിലാണ് മസ്ക്. ട്വിറ്ററിൽ 28.8 ദശലക്ഷം ഫോളോവേഴ്‌സുള്ള ടെക് മേധാവി നിരവധി തവണ ചുവന്ന ഗ്രഹത്തിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

 

‘എല്ലാം ശരിയാണെന്ന് പ്രതീക്ഷിക്കുന്നു ഇലോൺ’ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചിട്ടത്. ‘നിങ്ങൾക്ക് ആഴത്തിലുള്ള വിശ്രമവും വ്യക്തതയും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ പ്രാർഥന ഇമോജിയോടൊപ്പം മറ്റൊരു ആരാധകൻ പറഞ്ഞു.

പുതിയ റിപ്പോർട്ട് അനുസരിച്ച്, മസ്ക് പതിവായി പുതിയ സ്മാർട് ഫോണുകളിലേക്ക് മാറുകയും സുരക്ഷാ ആവശ്യങ്ങൾക്കായി പഴയവ നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി, മസ്‌ക് പതിവായി തന്റെ സെല്ലുലാർ ഡിവൈസുകൾ മാറ്റുന്നു, ആ സമയത്ത് തന്റെ പഴയ ഡിവൈസുകൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒക്ടോബർ 14 ലെ കോടതി രേഖ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com