ADVERTISEMENT

സ്ത്രീകൾ പതിറ്റാണ്ടുകളായി ബഹിരാകാശത്ത് നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ഒന്നിലധികം സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ നടത്തം സംഭവിച്ചത്. ഒക്ടോബർ 18 ന്, നാസയുടെ ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറും ചരിത്രപരമായ ഒരു നടത്തത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി.

പ്രതീക്ഷിച്ചതുപോലെ, ഇരുവരെയും ഫോണിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. പക്ഷേ, പ്രസിഡന്റ് അവരുടെ നേട്ടത്തെ തെറ്റായി വ്യാഖ്യാനിച്ചതും സ്ത്രീ ഗവേഷകർ തിരുത്തിയതും വലിയ വാർത്തയായി. ബഹിരാകാശ ദൗത്യങ്ങളെ കുറിച്ചോ ചരിത്ര നിമിഷങ്ങളെ സംബന്ധിച്ചോ ട്രംപിന് അത്ര വിവരമില്ലെന്ന് തെളിയിക്കുന്നതാരുന്നു അഭിനന്ദന വാക്കുകൾ

‘ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്,’ എന്നാണ് ഡൊണാൾഡ് ട്രംപ് തെറ്റായി പറഞ്ഞത്. എന്നാൽ 1984 ൽ ബഹിരാകാശ നടത്തം നടത്തിയ റഷ്യൻ ബഹിരാകാശയാത്രികയായ സ്വെറ്റ്‌ലാന സാവിറ്റ്‌സ്കായയുടെയും അവരെ പിന്തുടർന്ന 14 സ്ത്രീകളുടെയും (നാസയിൽ നിന്നുള്ളവർ) ദൗത്യം ട്രംപ് അവഗണിച്ചു.

ഇപ്പോഴത്തെ ദൗത്യത്തിൽ ആനി മക്ക്ലെയിനൊപ്പം ഉണ്ടായിരുന്ന കോച്ച് തന്നെ കഴിഞ്ഞ മാർച്ചിൽ ഒരു ബഹിരാകാശ നടത്തത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം പോലും ട്രംപ് മറന്നു. എന്തായാലും പ്രസിഡന്റിന്റെ തെറ്റ് കോച്ച് ‌തിരുത്തിയില്ല. ബഹിരാകാശയാത്രികരെ അഭിനന്ദിക്കാൻ ശ്രമിച്ചപ്പോൾ പ്രസിഡന്റിനെ ഫോണിലൂടെ കൃത്യമായ വിവരങ്ങൾ നൽകി ട്രംപിനെ പഠിപ്പിച്ചത് ജെസീക്ക മേയറാണ്.

spacewalk

ഇതിനു മുൻപ് ബഹിരാകാശ നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളുടെ നേട്ടത്തെ കാണാതെ പോകരുതെന്നും ഇത് ആദ്യ സംഭവമല്ലെന്നും മേയർ പറഞ്ഞു. മിസ് മേർ പറഞ്ഞു: ‘വളരെയധികം ക്രെഡിറ്റ് എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം ഇതിനു മുൻപ് മറ്റ് നിരവധി വനിതാ ഗവേഷകർ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്.’ എന്നാൽ ഒരേ സമയം രണ്ട് സ്ത്രീകൾ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്നും മേയർ ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com