ADVERTISEMENT

കഴിഞ്ഞ 24 മണിക്കൂറായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ 12 മണിക്കൂറിലും തുടർച്ചയായാണ് മഴ പെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. 

 

SkyMet-Image-India_

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

 

se4_dnc_0220

പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.

 

ഒക്ടോബർ 21ന് പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മേഘത്താൽ മറഞ്ഞകിടക്കുകയാണ്. ഇതിനാൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നല്‍കുന്ന സൂചന.

 

അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു കാരണമാകുന്നത്. 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ കേരളത്തിൽ കനത്ത തുലാമഴ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com