ADVERTISEMENT

ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മരിക്കുമോ എന്ന് നിര്‍മിത ബുദ്ധി പ്രവചിക്കും. ഇസിജി ഫലങ്ങള്‍ പരിശോധിച്ച് താരതമ്യപ്പെടുത്തിയാണ് മരണം പടിവാതില്‍ക്കലെത്തിയോ എന്ന് നിര്‍മിത ബുദ്ധി പ്രവചിക്കുന്നത്. നാല് ലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇസിജി ഫലങ്ങള്‍ വിശകലനം ചെയ്താണ് പെന്‍സില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകര്‍ ഇത്തരമൊരു നിര്‍മിത ബുദ്ധി നിര്‍മിച്ചത്.

 

ഇസിജി സിഗ്നലുകള്‍ നേരിട്ട് വിശകലനം ചെയ്യാനോ സാധാരണ ഇസിജി റിപ്പോര്‍ട്ടുകള്‍ തന്നെ താരതമ്യപ്പെടുത്താനോ ഇവക്ക് സാധിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ രോഗി മരിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നായിരിക്കും എഐ പ്രവചിക്കുക. പല ഡോക്ടര്‍മാരും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് വിലയിരുത്തിയ രോഗികളുടെ പോലും മരണം കൃത്യമായി പ്രവചിക്കാന്‍ ഈ നിര്‍മിത ബുദ്ധിക്കായി എന്നതും ശ്രദ്ധേയമാണ്.

 

മൂന്ന് ഹൃദ്രോഗവിദഗ്ധര്‍ പരിശോധിച്ചിട്ടും കുഴപ്പം കണ്ടെത്താനാവാത്ത ഇസിജിയാണ് നിര്‍മിത ബുദ്ധി കണ്ട് മരണം പ്രവചിച്ചത്. 'ഇതു തന്നെയാണ് ഈ പഠനത്തിലെ ഏറ്റവും പ്രധാന കാര്യം. ഇസിജിയെ വിലയിരുത്തുന്ന രീതി തന്നെ നിര്‍മിത ബുദ്ധിയുടെ വരവോടെ മാറിയേക്കാം' പെന്‍സില്‍വാനിയയിലെ ഇമേജിങ് സയന്‍സ് ആൻഡ് ഇന്നൊവേഷന്‍ വകുപ്പ് മേധാവി ബ്രാന്‍ഡണ്‍ ഫോണ്‍വോള്‍ട്ട് പറയുന്നു. 

 

ഇതേ സംഘം തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ഭാവിയില്‍ ഹൃദയമിടിപ്പിന്റെ താളം തെറ്റാന്‍ സാധ്യതയുള്ള രോഗികളേയും നിര്‍മിത ബുദ്ധികൊണ്ട് കണ്ടെത്താനാകുമെന്ന് കണ്ടു. രണ്ട് പഠനങ്ങള്‍ക്കുമായി പെന്‍സില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തില്‍ സൂക്ഷിച്ചിരുന്ന ഇരുപത് ലക്ഷത്തോളം ഇസിജി റിപ്പോര്‍ട്ടുകളാണ് ഉപയോഗിച്ചത്. മൂന്ന് പതിറ്റാണ്ട് കാലയളവിലെ ഈ ഇസിജി ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി താരതമ്യം നടത്തിയാണ് നിര്‍മിത ബുദ്ധി നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നത്. 

ഇത് ആദ്യമായാണ് രോഗികളുടെ ഭാവിയിലെ അപകടസാധ്യതകള്‍ നിര്‍ണ്ണയിക്കുന്നതിന് എഐ ഉപയോഗിക്കുന്നത്. ഡോക്ടര്‍മാര്‍ക്കൊപ്പം കംപ്യൂട്ടറുകള്‍ക്കും രോഗനിര്‍ണ്ണയത്തിലും മറ്റും ചെറുതല്ലാത്ത പങ്ക് ഭാവിയില്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഈ കണ്ടെത്തല്‍.

English Summary: Artificial Intelligence Can Predict if You Will Die Within Next Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com