sections
MORE

ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റം ലോകത്തിനു വൻ ഭീഷണിയെന്ന് പാക്ക് മന്ത്രി

chandrayan2
SHARE

വിവാദ പ്രസ്താവനകൾക്കും ഇന്ത്യാ വിരുദ്ധ നിലപാടിനും പേരുകേട്ട പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി  വീണ്ടും രംഗത്ത്. ഇന്ത്യയുടെ കുതിച്ചുയരുന്ന ബഹിരാകാശ പദ്ധതിയെ ‘നിരുത്തരവാദപരമാണ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബഹിരാകാശ അവശിഷ്ടങ്ങളുടെ ഒരു വലിയ സ്രോതസ്സായി ഇന്ത്യ മാറുകയാണ്, ഇന്ത്യയുടെ നിരുത്തരവാദപരമായ ബഹിരാകാശ ദൗത്യങ്ങൾ മുഴുവൻ പരിസ്ഥിതി വ്യവസ്ഥയ്ക്കും അപകടകരമാണ്, ഇന്റന്റ് ഓർഗനൈസേഷനുകളുടെ ഗുരുതരമായ അറിയിപ്പ് ആവശ്യമാണെന്നുമാണ് ചൗധരി ട്വീറ്റ് ചെയ്തത്.

അതേസമയം ശാസ്ത്ര സാങ്കേതിക മേഖലയിലെ പരാജയങ്ങളെ മഹത്വപ്പെടുത്തിക്കൊണ്ട് നരേന്ദ്രേ മോദി സർക്കാർ ഇന്ത്യൻ ജനതയെ കബളിപ്പിക്കുകയാണെന്നും ചൗധരി ആരോപിച്ചു. ജമ്മു കശ്മീരിലെ ആളുകൾക്ക് പാക്കിസ്ഥാന്‍ ഇന്റർനെറ്റ് നൽകാമെന്ന് ചൗധിരിയുടെ നിർദ്ദേശം ട്വിറ്ററിൽ വൻ വിവാദമായിരുന്നു. കശ്മീരിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകാനുള്ള സാധ്യതയെക്കുറിച്ച് പാക്കിസ്ഥാന്റെ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്പിയർ റിസേർച്ച് കമ്മീഷനോട് (സൂപ്പർകോ) ചോദിച്ചതായാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.

ലാഹോറിലെ വായു മലിനീകരണത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തിയും ചൗധരി ട്വീറ്റ് ചെയ്തിരുന്നു. 

അതേസമയം ഇന്ത്യയെ വിമർശിക്കുന്ന, 1961 ൽ സ്ഥാപിതമായ പാക്കിസ്ഥാന്റെ ദേശീയ ബഹിരാകാശ ഏജൻസിയായ സൂപ്പർകോ ചൈനീസ് നിർമിത വിക്ഷേപണ വാഹനം ഉപയോഗിച്ച് ആദ്യത്തെ ആശയവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ 50 വർഷമെടുത്തു. അതും ചൈന എയ്‌റോസ്‌പേസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു.

2022 ൽ രാജ്യം തങ്ങളുടെ ആദ്യത്തെ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ചൗധരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് ചൈനീസ് ബഹിരാകാശ വാഹനത്തിലായിരിക്കാമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയിലെ രാകേഷ് ശർമ 25 വർഷങ്ങൾക്ക് മുൻപ് സോവിയസ് ക്രാഫ്റ്റിൽ ബഹിരാകാശത്തേക്ക് പറന്നു. മുൻ സോവിയറ്റ് യൂണിയനിലെ മറ്റ് രണ്ട് ബഹിരാകാശയാത്രികരും കൂടെയുണ്ടായിരുന്നു.

ഇന്ത്യ ബഹിരാകാശ ദൗത്യങ്ങളിൽ വലിയ മുന്നേറ്റം നടത്തി. കുറഞ്ഞ ചെലവിൽ, ഉയർന്ന വിജയ ദൗത്യങ്ങളിൽ ഒരു ഇടം നേടി. 2013 ൽ ഇന്ത്യ ചൊവ്വയിലേക്ക് ഒരു പേടകം അയച്ചു. 2008 ൽ ഇന്ത്യ ചന്ദ്രനിലേക്കും പേടകം അയച്ചു. ചന്ദ്രയാൻ -1 ചന്ദ്രനിൽ വെള്ളത്തിന്റെ അംശം കണ്ടെത്തി. ഇന്ത്യയ്ക്ക് ബഹിരാകാശത്ത് ഒരു നിരീക്ഷണ കേന്ദ്രമുണ്ട്, ആസ്ട്രോസാറ്റ്. സൗര കൊറോണയെക്കുറിച്ച് പഠിക്കാൻ ആദിത്യ എന്ന പേടകം ഉടൻ വിക്ഷേപിക്കും. ഗഗന്യാന് ശേഷം ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ അറിയിച്ചു. ശുക്രനെ പര്യവേക്ഷണം ചെയ്യാനുള്ള പദ്ധതിയും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA