ADVERTISEMENT

നിങ്ങൾ വായുവിൽ നിന്ന് കുടിവെള്ളം നിർമിക്കുന്നത് കേട്ടിട്ടുണ്ടോ? അതെ, സംഭവം ശരിയാണ്. വായുവിൽ നിന്ന് വേണ്ടുവോളം കുടിവെള്ളം നിർമിക്കാം. ഇന്ത്യൻ റെയിൽ‌വേ തുടങ്ങിയ സംരംഭത്തിന്റെ ഭാഗമായി സൗത്ത് സെൻ‌ട്രൽ റെയിൽ‌വേ സെക്കന്തരാബാദ് സ്റ്റേഷനിൽ ആദ്യത്തെ ‘അന്തരീക്ഷ ജല ജനറേറ്റർ’ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. 

 

‘അന്തരീക്ഷ ജല ജനറേറ്ററിനെ’ 'മേഘദൂത്' എന്നാണ് വിളിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' എന്ന പദ്ധതിക്ക് കീഴിലാണ് മൈത്രി അക്വാടെക് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കിയോസ്‌ക് പ്രതിദിനം 1,000 ലിറ്റർ കുടിവെള്ളം ഉൽപാദിപ്പിക്കുന്നുണ്ട്. ‘വെള്ളം സംരക്ഷിക്കുക, ജീവൻ സംരക്ഷിക്കുക: വായുവിൽ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്നതിനായി റെയിൽ‌വേ 'മേഘദൂത്' ടെക്നോളജി അവതരിപ്പിക്കുന്നു എന്നാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ തന്റെ ട്വിറ്ററിലൂടെ വിഡിയോ സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

പ്രവർത്തനം എങ്ങനെ?

 

∙ വെള്ളം വായുവിൽ നിന്ന് കണ്ടെത്തി ഫിൽട്ടർ ചെയ്യുന്നു, കുടിക്കാൻ പുനർനിർമിക്കുകയും ചെയ്യുന്നു.

∙ ആദ്യം എയർ ഫിൽട്ടറിലൂടെ വായു വലിച്ചെടുക്കുന്നു.

air-water-

∙ കണ്ടൻസർ പ്രതലങ്ങളിലൂടെ ഈർപ്പം നിറഞ്ഞ വായു കടന്നുപോകുന്നു.

∙ ടാങ്കിൽ വെള്ളം ശേഖരിക്കുന്നു.

∙ ഉൽ‌പാദിപ്പിക്കുന്ന ജലം ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡങ്ങൾ പാലിക്കുന്നു.

 

എസ്‌സി‌ആറിന്റെ ഹരിത സംരംഭങ്ങൾക്കും ജലസംരക്ഷണ പദ്ധതികൾക്കും കീഴിലാണ് 'മേഘദൂത്' ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ കുടിവെള്ളത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ സിസ്റ്റം പാലിക്കുന്നുണ്ട്. ലിറ്ററിന് 2 മുതൽ 8 രൂപ വരെ വില നൽകി യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാം. ഒരു ലിറ്ററിന് 8 രൂപയുടം യാത്രക്കാർ സ്വന്തം കുപ്പി നൽകുകയാണെങ്കിൽ ലിറ്ററിന് 5 രൂപയുമാണ് വില. 300 മില്ലി ലിറ്റർ ഗ്ലാസിന് 3 രൂപയും യാത്രക്കാർ സ്വന്തം ഗ്ലാസ് നൽകിയാൽ 2 രൂപയ്ക്കും ലഭിക്കും. 500 മില്ലി ലിറ്റർ ഗ്ലാസ് വെള്ളത്തിന് ബോട്ടിലിനൊപ്പം 5 രൂപയുടം യാത്രക്കാർ സ്വന്തം ഗ്ലാസ് വഹിച്ചാൽ 3 രൂപയ്ക്കും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com