ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ വീണ്ടും നടപ്പിലാക്കാനൊരുങ്ങുകയാണ് ഇസ്രോയും ഗവേഷകരും. 2020 ൽ ഇന്ത്യ ചന്ദ്രയാൻ -3 വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ചൊവ്വാഴ്ച പറഞ്ഞു. ദൗത്യച്ചെലവ് ചന്ദ്രയാൻ -2 നെക്കാൾ കുറവായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

 

ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ചന്ദ്രയാൻ -2 ന്റെ കന്നി ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ, ഒരു രാജ്യത്തിനും ആദ്യ ശ്രമത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ‘അതെ, ലാൻഡർ, റോവർ ദൗത്യം മിക്കവാറും 2020 ൽ സംഭവിക്കും. എന്നാൽ, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ചന്ദ്രയാൻ -2 ദൗത്യം ഒരു പരാജയമെന്ന് വിളിക്കാനാവില്ല. കാരണം അതിൽ നിന്ന് നമ്മൾ ധാരാളം കാര്യങ്ങൾ പഠിച്ചു. ലോകത്ത് ഒരു രാജ്യവുമില്ല ആദ്യ ശ്രമത്തിൽ ചന്ദ്രനിലിറങ്ങി വിജയിച്ചവര്‍. അമേരിക്ക പോലും നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് (ഇന്ത്യക്ക്) വളരെയധികം ശ്രമങ്ങൾ ആവശ്യമില്ലെന്നും സിങ് പറഞ്ഞു.

 

ചന്ദ്രയാൻ -2 ൽ നിന്ന് ലഭിച്ച അനുഭവവും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും ചന്ദ്രയാൻ -3 ന്റെ ചെലവ് കുറയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മൂന്നാമത്തെ ചാന്ദ്ര ദൗത്യത്തിന്റെ സമയം വ്യക്തമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ചന്ദ്രയാൻ -2 ദൗത്യം.

 

ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ലാൻഡിങ് നടത്താനായിരുന്നു ഇസ്‌റോ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, അവസാന നിമിഷം നിയന്ത്രണംവിട്ട വിക്രം ലാൻഡർ ഇടിച്ചിറങ്ങുകയായിരന്നു. പാർലമെന്റിന്റെ വിന്റർ സെഷനിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ചന്ദ്രയാൻ–2 ന് എന്താണ് സംഭവിച്ചതെന്ന് സിങ് മറുപടി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com