ADVERTISEMENT

ഉഭയകക്ഷി കരാർ പ്രകാരം ആണവ പ്ലാന്റുകളുടെ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയുമായി പങ്കിട്ടു. 1988 ഡിസംബർ 31 ന് ഒപ്പുവച്ച കരാർ പ്രകാരമാണിത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ആണവ പ്ലാന്റുകൾക്കെതിരായ ആക്രമണങ്ങൾ വിലക്കുന്നതിനുള്ള കരാറിന്റെ ആർട്ടിക്കിൾ -2 പ്രകാരമാണ് പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

 

പാക്കിസ്ഥാനിലെ ആണവസ്ഥാപനങ്ങളുടെ പട്ടിക ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധിക്ക് ബുധനാഴ്ച രാവിലെ 10.30 നാണ് കൈമാറിയത്. തുടർന്ന് ഇന്ത്യയുടെ ആണവ പ്ലാന്റുകളുടെ പട്ടിക പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ പ്രതിനിധിക്ക് രാവിലെ 11.00 ന് കൈമാറിയതായി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

 

എല്ലാ വർഷവും ജനുവരി ഒന്നിന് ഇരു രാജ്യങ്ങളും തങ്ങളുടെ ആണവ പ്ലാന്റുകളെ കുറിച്ച് പരസ്പരം അറിയിക്കണമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം കരാറിൽ അടങ്ങിയിരിക്കുന്നതാണ്. എഫ്‌ഒയുടെ കണക്കനുസരിച്ച് 1992 ജനുവരി 1 മുതൽ ഇത് തുടർച്ചയായി നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com