ADVERTISEMENT

അവൾ സംസാരിക്കും, അവൾക്ക് മറ്റ് മനുഷ്യരെ തിരിച്ചറിയാൻ കഴിയും. ബഹിരാകാശത്ത് മനുഷ്യർ ചെയ്യുന്നതെല്ലാം അവൾക്ക് അനുകരിക്കാൻ കഴിയും. അവർക്ക് സംഭാഷണങ്ങൾ നടത്താനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) വികസിപ്പിച്ചെടുത്ത ബഹിരാകാശ മനുഷ്യ റോബോട്ട് വ്യോമിത്രയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ മുന്നോടിയായാണ് ഇസ്രോ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

വ്യോമിത്രയ്ക്ക് ഒരു ബഹിരാകാശയാത്രികരുടെ പ്രവർത്തനത്തെ അനുകരിക്കാനും അവരെ തിരിച്ചറിയാനും ചോദ്യങ്ങളോട് പ്രതികരിക്കാനും കഴിയും. ബുധനാഴ്ച ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ വ്യോമിത്ര അനാച്ഛാദനം ചെയ്തു ഇസ്രോ മേധാവി കെ. ശിവൻ പറഞ്ഞു. ഹ്യൂമനോയിഡിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇസ്രോ ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ, വ്യോമിത്രയ്ക്ക് കാലുകളില്ലാത്തതിനാൽ അർദ്ധ ഹ്യൂമനോയിഡ് ആണെന്നാണ്. കാലുകളില്ലാത്തതിനാൽ ഇതിനെ അർദ്ധ ഹ്യൂമനോയിഡ് എന്ന് വിളിക്കുന്നു. ഇതിന് വശങ്ങളിലേക്കും മുന്നിലേക്കും വളയാൻ മാത്രമേ കഴിയൂ. ഇത് ചില പരീക്ഷണങ്ങൾ നടത്തുകയും എല്ലായ്പ്പോഴും ഇസ്രോ കമാൻഡ് സെന്ററുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമെന്ന് ഇസ്രോ ശാസ്ത്രജ്ഞൻ സാം ദയാൽ പറഞ്ഞു.

ഗഗന്യാൻ പദ്ധതിയുടെ ഭാഗമായി വ്യോമിത്രയെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. പദ്ധതിയുടെ തുടക്കത്തിൽ ബഹിരാകാശ സഞ്ചാരികളിൽ സ്ത്രീകളും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, നിലവിലെ പട്ടികയിൽ സ്ത്രീകൾ ഇല്ല. ഇതിനൊരു പരിഹാരമായാണോ സ്ത്രീ രൂപത്തിലുള്ള റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വ്യോമസേനയിലെ നാലു പൈലറ്റുമാരെ ഗഗന്യാൻ മിഷനായി ഇതിനകം ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യയിലും രാജ്യത്തിനകത്തും ഇവർക്ക് പരിശീലനം ലഭിക്കും. ഇതോടൊപ്പം ബഹിരാകാശത്തേക്ക് പറക്കുന്ന ബഹിരാകാശയാത്രികരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയിലെ ഡോക്ടർമാരെ ഫ്രാൻസിലേക്ക് അയയ്ക്കും.

നേരത്തെ, ഗഗന്യാൻ ദൗത്യത്തിനായി ഉപയോഗിക്കുന്ന സ്‌പെയ്‌സ്യൂട്ടുകളുടെയും ക്രൂ ക്യാപ്‌സ്യൂളിന്റെയും പ്രോട്ടോടൈപ്പുകൾ ഇസ്രോ പുറത്തിറക്കിയിരുന്നു. ബഹിരാകാശയാത്രികരെ ലക്ഷ്യത്തിലെത്തിക്കാനുള്ള ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് III റോക്കറ്റ് ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

2022 ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യം ആരംഭിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ഇതിനുമുമ്പ് ബഹിരാകാശ ഏജൻസി രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്തും. ഒന്ന് ഈ വർഷം ഡിസംബറിലും മറ്റൊന്ന് 2021 ജൂണിലും. ഇസ്രോയ്ക്ക് മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണമായിരിക്കും റോബോട്ടിനെ ഉപയോഗിച്ച് നടത്തുന്നത്.

Space-mission-isro

ഹ്യൂമനോയിഡ് വ്യോമിത്ര ആളില്ലാ ബഹിരാകാശ യാത്രയുടെ ഭാഗമാകും. ഈ സമയത്ത് അവർ ക്രൂ പ്രവർത്തനത്തെ അനുകരിക്കും. 2022 ൽ ബഹിരാകാശത്തേക്കുള്ള ചരിത്രപരമായ പറക്കലിനിടെ മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരോടൊപ്പം അവർ പോകുമോ എന്ന കാര്യം അറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com