ADVERTISEMENT

ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനുള്ള, ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ന്റെ പ്രാരംഭ ജോലികൾ തുടങ്ങിയെന്ന് ഇസ്രോ അറിയിച്ചു. 2021 ന്റെ തുടക്കത്തിൽ തന്നെ ചന്ദ്രയാൻ–3 വിക്ഷേപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഉന്നത ബഹിരാകാശ ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആളില്ലാ ബഹിരാകാശ പേടകം ഇറക്കാനുള്ള മൂന്നാമത്തെ ചാന്ദ്ര ദൗത്യത്തിൽ ഞങ്ങൾ പ്രവർത്തിച്ചുതുടങ്ങി. 2021 ന്റെ തുടക്കത്തിൽ ലാൻഡറും റോവറും വിക്ഷേപിക്കാനുള്ള പദ്ധതി പ്രവർത്തനങ്ങൾ സജീവമാക്കിയെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ചെയർമാൻ കെ. ശിവൻ പറഞ്ഞു.

 

2020 ന്റെ അവസാനത്തിലോ 2021 ന്റെ തുടക്കത്തിലോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ബഹിരാകാശ പേടകവും റോവറും സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിന് സർക്കാർ അംഗീകാരം നൽകിയതായി ജനുവരി ഒന്നിന് തന്നെ ഇസ്രോ മേധാവി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ചന്ദ്രയാൻ -3 ന് ലാൻഡറും റോവറും മാത്രമേ ഉള്ളൂ എന്നതിനാൽ ചാന്ദ്ര ബഹിരാകാശ പേടകത്തിന് വിക്ഷേപണ റോക്കറ്റിന് 360 കോടി രൂപ ഉൾപ്പെടെ 610 കോടി രൂപ മാത്രമാണ് ചെലവ് വരിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com