ADVERTISEMENT

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന കടന്നുപോകുന്നത്. രാജ്യം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. വൈറസിനെ നേരിടാൻ രാജ്യത്തെ ടെക് കമ്പനികളും സാങ്കേതിക വിദഗ്ധരും പൊതുപ്രവർത്തകരും രാപകലില്ലാതെ പ്രവർത്തിക്കുകയാണ്. വിവിധ ഡേറ്റാ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ വൈറസ് ബാധയെ നേരിടാനും നീക്കം നടക്കുന്നുണ്ട്.

 

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയയെ തടയുന്നതിന് ചൈനീസ് മൊബൈൽ ഓപ്പറേറ്റർമാരും സാങ്കേതിക സ്ഥാപനങ്ങളും ബിഗ് ഡേറ്റയുടെ സഹായം തേടുന്നുണ്ട്. ടെലികോം ഭീമനായ ചൈന യൂണികോം നൂറിലധികം ബിഗ് ഡേറ്റാ ടെക്നീഷ്യൻമാരുടേയും വിദഗ്ധരുടേയും ഒരു ഗ്രൂപ്പ് വൈഡ് ടീമിനെ അൽ‌ഗോരിതം മോഡലുകൾ ഉപയോഗിച്ച് സർക്കാരിന് വേണ്ട ഡേറ്റാ വിശകലനവും മറ്റു ആപ്ലിക്കേഷൻ സഹായങ്ങളും നൽകുന്നതിന് സജ്ജമാക്കി കഴിഞ്ഞു.

 

പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട  ബിഗ് ഡേറ്റാ വിശകലന റിപ്പോർട്ടുകൾ ആരോഗ്യ വകുപ്പുകളിലേക്ക് ഓരോ നിമിഷവും നൽകുന്നുണ്ട്. സ്മാർട് ഡേറ്റാ ദാതാക്കളായ ഗെറ്റുയിയുടെ സഹായത്തോടെ വുഹാനിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം പഠിക്കുകയും അവിടത്തെ രോഗികളെ കുറിച്ച് വ്യക്തത നൽകുന്ന മാപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

 

ക്ലൗഡ് സേവന കമ്പനിയായ യോന്യൂ അവരുടെ ക്ലൗഡ് സേവന പ്ലാറ്റ്ഫോം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് ഓഫ് തിംഗ്സും ബിഗ് ഡേറ്റാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പകർച്ചവ്യാധിയുമായി സംബന്ധിച്ച് എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ എന്റർപ്രൈസുകൾ, ആശുപത്രികൾ തമ്മിലുള്ള മെഡിക്കൽ വിഭവങ്ങളുടെ വിതരണവും ആവശ്യകതയും ബന്ധിപ്പിക്കുന്നതിനും ഈ സര്‍വീസ് ഉപയോഗിക്കുന്നുണ്ട്.

 

സുരക്ഷാ വസ്‌ത്രങ്ങൾ, മാസ്‌ക്കുകൾ, ഗോഗിളുകൾ, സർജിക്കൽ ഗൗണുകൾ, ഷൂ കവറുകൾ എന്നിവ ഉൾപ്പെടുന്ന ആശുപത്രികളിലേക്ക് വേണ്ട 30 മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ലിസ്റ്റും ബിഗ് ഡേറ്റാ നെറ്റ്‌വർക്ക് വഴി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. പ്രദേശത്തെ മിക്കവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. വീട്ടിൽ തന്നെ തുടരുന്നതിലൂടെ സ്മാർട് ഫോൺ വഴി പകർച്ചവ്യാധി വാർത്തകൾ അറിയാൻ കഴിയും. ബിഗ് ഡേറ്റ ഉപയോഗിച്ച് ശേഖരിക്കുന്ന പകർച്ചവ്യാധി വിവരങ്ങളും പരിരക്ഷണ പരിജ്ഞാനവും ചൈനയിലെ ജനപ്രിയ ന്യൂസ് ഫീഡ് മൊബൈൽ ആപ്ലിക്കേഷനായ ടൊട്ടിയാവോ വഴി പ്രതിദിനം എട്ടു കോടി ഉപയോക്താക്കളുമായി പങ്കിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com