ADVERTISEMENT

ചൈനീസ് അധികാരികൾ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നിരീക്ഷണം നടത്താനും പുതിയ സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാൻ ഡ്രോണുകൾ ഉപയോഗിക്കുന്നു.

 

‘അതെ, ആന്റി, നിങ്ങളോട് സംസാരിക്കുന്ന ഡ്രോൺ ആണ്. മാസ്ക് ധരിക്കാതെ നിങ്ങൾ പുറത്തിറങ്ങരുത്,’ ഗ്ലോബൽ ടൈംസ്, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയുടെ അടിക്കുറിപ്പാണിത്. വുഹാൻ നഗരത്തിൽ നിന്ന് 1,000 മൈൽ അകലെയുള്ള പ്രദേശത്ത് ഒരു വൃദ്ധ സ്ത്രീ ഡ്രോൺ നോക്കി പുഞ്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. എന്നിട്ട് അവർ തിരിഞ്ഞ് വേഗത്തിൽ നടക്കാൻ തുടങ്ങുന്നു, അത് അവളെ പിന്തുടരുന്നു.

 

പ്രതിരോധ മുൻകരുതലുകളെ കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകാൻ നിരവധി ഡ്രോണുകളെയാണ് നിയോഗിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാതെയോ കൃത്യമായ നിർദേശങ്ങൾ പാലിക്കാതെയോ ജനങ്ങൾ പുറത്തിറങ്ങിയാൽ ഡ്രോൺ പിന്നാലെ എത്തി മുന്നറിയിപ്പ് നൽകും.

 

വാഹനത്തിൽ മൂടിയ മഞ്ഞ് നീക്കാൻ ശ്രമിക്കുന്ന ഒരാളോട് ഇതെല്ലാം പിന്നീട് ചെയ്യാമെന്നും നിലവിലെ സാഹചര്യത്തിൽ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും നിർദേശിക്കുന്നുണ്ട്. ബൈക്ക് യാത്രികനോട് മാസ്ക് ധരിക്കൂവെന്ന് നിർദേശിക്കുന്ന മറ്റൊരു വിഡിയോയും കാണാം. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറകളുടെ സഹായത്തോടെ നഗരവും തെരുവുകളും ഓരോ നിമിഷവും നിരീക്ഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com