ADVERTISEMENT

ഒരു തുള്ളി വെള്ളത്തിൽ നിന്നു സൃഷ്ടിച്ച ഊർജം ഉപയോഗിച്ച് 100 എൽഇഡി ബൾബുകൾ തെളിയിച്ച് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ലോകത്തിലെ ഊർജപ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ആർജവം പകരുന്നതാണ് ഹോങ്‌കോങ്ങിലെ സിറ്റി യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

മുകളിൽ നിന്നു താഴേക്കു വീഴുന്ന ഒരു തുള്ളി വെള്ളം സൃഷ്ടിക്കുന്ന ഊർജത്തെയാണ് 100 എൽഇഡി ബൾബുകളെ പ്രകാശിപ്പിക്കാൻ പര്യാപ്തമായി ശാസ്ത്രജ്ഞർ മാറ്റിയെടുത്തത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴയിൽ നിന്നു വൻതോതിൽ വൈദ്യുതി ഉണ്ടാക്കാൻ ശേഖരിച്ചു വയ്ക്കാനുമാകും. മഴവെള്ളം ഉയരത്തിൽ നിന്നു വീഴുന്നതിനാൽ ഉർജസൃഷ്ടിക്ക് മറ്റിടപെടലുകൾ ആവശ്യമില്ല. 

സൗരോർജ പാനലുകൾ സ്ഥാപിച്ചു സൂര്യപ്രകാശത്തിൽ നിന്നു വൈദ്യുതി ഉണ്ടാക്കുന്നതുപോലെ മഴവെള്ളത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുകയാണിവിടെ. സൗരോർജം ഉണ്ടാക്കുന്നതിനെക്കാൾ അനേകം മടങ്ങ് അളവിൽ ജലകണികകളിൽ നിന്ന് ഊർജം സൃഷ്ടിക്കാൻ കഴിയുമെന്നതാണു ശ്രദ്ധേയം.

led-bulb-water-drop

സിറ്റി സർവകലാശാല അവതരിപ്പിച്ചിരിക്കുന്ന മാതൃകയിൽ 15 സെന്റിമീറ്റർ ഉയരത്തിൽ നിന്നു വീഴുന്ന ജലകണികൾ ആണു ബൾബുകൾ മിന്നിക്കുന്നത്. അലൂമിനിയം ഇലക്ട്രോഡിൽ പതിക്കുന്ന ജലകണികയെ വൈദ്യുതിയാക്കി മാറ്റുകയും എൽഇഡി ബൾബുകൾ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com