ADVERTISEMENT

കൊറോണാവൈറസ് ബാധ ചൈനയില്‍ തുടങ്ങുകയും ആഗോള തലത്തില്‍ 53,000 പേരുടെ മരണത്തിനിടയാക്കുകയും പത്ത് ലക്ഷത്തോളം പേര്‍ക്കു പകര്‍ന്നു കിട്ടുകയും ചെയ്തരിക്കുകയാണ്. മിക്ക രാജ്യങ്ങളേയും പോലെ തായ്‌ലൻഡിലും കോവിഡ്-19 എത്തുകയും ഏകദേശം 1800 പേര്‍ക്കു രോഗം ബാധിക്കുകയുംചെയ്തിരിക്കുകയാണ്. ലോകമെമ്പാടും ആരോഗ്യപരിപാലന രംഗത്തെ ജോലിക്കാര്‍ രോഗീപരിപാലനത്തിന് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഈ അവസ്ഥയില്‍, തായ്‌ലൻഡിലെ ചില ആശുപത്രികള്‍ നിഞ്ചാ റോബോട്ടുകളെ (ninja robots) ഇറക്കി പ്രശ്‌നപരിഹാരം കാണാന്‍ ശ്രമിക്കുകയാണ്.

 

വീലുകളുള്ള ഈ റോബോട്ടുകള്‍ക്ക് രോഗികളുടെ പനി അളക്കാനും മറ്റു ചില ഇടപെടലുകള്‍ നടത്താനും സാധിക്കും. അതിലൂടെ നേഴ്‌സുമാരും മറ്റും നേരിട്ട് രോഗീ പരിചരണത്തിന് എത്തുന്നതു കൂറയ്ക്കാനാകുന്നു. ഈ റോബോട്ടുകളെ സൃഷ്ടിച്ചവര്‍ അവയെക്കൊണ്ട് കൂടുതലായി എന്തൊക്കെ ചെയ്യിക്കാമെന്ന് ആലോചിക്കുകയാണ്. രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാനും മുറികളും പരിസരവും വൃത്തിയാക്കാനും അവയെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അവയെ കൂടുതലായി അടുത്തറിയാം.

 

∙ ഇവയെ ആദ്യം സൃഷ്ടിച്ചത് സ്‌ട്രോകില്‍ നിന്ന് സുഖപ്പെട്ടുവരുന്ന രോഗികളെ നിരീക്ഷിക്കാനാണ്.

∙ ബാങ്കോക്കിലെ ചുലലങ്‌കോണ്‍ (Chulalongkorn) യൂണിവേഴ്‌സിറ്റിയിലെ എ്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് അവയെ കോവിഡ്-19 രോഗികളെ പരിചരിക്കാന്‍ പാകത്തിനാക്കി മാറ്റിയത്.

∙ ഇവ നേരിട്ടെത്തി രോഗികളുടെ പനി അളക്കുന്നതിനാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുമായി അകലം പാലിക്കാം. ഇടപെടല്‍ കുറയ്ക്കാം.

∙ അവയ്ക്കു ചക്രങ്ങള്‍ പിടിപ്പിച്ചിരിക്കുന്നതിനാല്‍ എളുപ്പത്തില്‍ നീങ്ങി വേണ്ട സേവനങ്ങള്‍ നല്‍കാം.

∙ അവയക്ക് ക്യാമറകളും സ്‌ക്രീനുകളുമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളുമായി വിഡിയോ ചാറ്റ് നടത്താം.

∙ ഇവയുടെ നിറം കറുപ്പായതിനാലാണ് നിഞ്ചാ റോബോട്‌സ് എന്ന പേരു ലഭിച്ചത്. 

∙ പ്രൊഫസര്‍ വിബൂണ്‍ എസും അദ്ദേഹത്തിന്റെ ടീമാണ് അവയെ തായ്‌ലൻഡിലെ ആശുപത്രികളില്‍ അവതരിപ്പിച്ചത്.

∙ നിലവിലുള്ളവ കൂടാതെ, 10 പുതിയ ആശുപത്രികളിലും ഇവയുടെ സേവനം ലഭ്യമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു.

∙ ഈ റോബോട്ടിന്റെ മറ്റു വേര്‍ഷന്‍സ് സൃഷ്ടിച്ച്, രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും അവര്‍ ശ്രമിക്കുന്നു.

∙ രോഗികളുടെ മുറികളും ആശുപത്രി പരിസരങ്ങളും അണുമുക്തമാക്കാനും ഇവയെ ഉപയോഗിക്കാനും ശ്രമമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com