ADVERTISEMENT

കുത്തിവയ്പ്പിലൂടെയല്ലാതെ കോറോണാവൈറസിന് മരുന്നും പ്രതിരോധവും നല്‍കാനായി പുതിയ ഡിഎന്‍എ-കേന്ദ്രീകൃതമായ വാക്‌സിന്‍ നിര്‍മ്മാണത്തിലാണെന്ന് ഒരു കൂട്ടം ഗവേഷകര്‍ വെളിപ്പെടുത്തി. കുത്തിവയ്പ്പ് ചിലര്‍ക്കെങ്കിലും ഭയമായതിനാല്‍ വളരെ എളുപ്പമായ രീതിയിലൂടെ മരുന്നും പ്രതിരോധവും നല്‍കാനാണ് അവരുടെ ശ്രമം. മൂക്കിലടിക്കാവുന്ന സ്‌പ്രേയുടെ രീതിയിലായിരിക്കും ഇത് എത്തുക. ഈ സവിശേഷമായ ഡിഎന്‍എ-കേന്ദ്രീകൃത വാക്‌സിന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂവിലെ ഗവേഷകരാണ്. ഇത് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളു.

 

ഈ ഡിഎന്‍എ-കേന്ദ്രീകൃത വാക്‌സിന്‍ ശരീരത്തിലുള്ള ബാക്ടീരിയയ്ക്കുള്ളല്‍ പകര്‍പ്പു സൃഷ്ടക്കും (replicate). അതു പിന്നീട് നാസാദ്വാരങ്ങളിലും താഴെയുള്ള ശ്വസനനാളത്തിലുമുള്ള കോശങ്ങളുടെ അറകളില്‍ കോവിഡ്-19നുള്ള പ്രതിരോധമുണ്ടാക്കും. ഈ പ്രക്രീയയയെ വിളിക്കുന്നത് ബാക്ടരീരിയോഫെയ്ജ് (bacteriophage) എന്നാണ്. കോവിഡ്-19നെതിരെ പ്രതിരോധം തീർക്കാന്‍ വാക്‌സിന്‍ വൈറസിനെ പോലെയുള്ള കണികകള്‍ (virus-like particle (VLP) കോശങ്ങളില്‍ സൃഷ്ടക്കും. കുത്തിവയ്ക്കുന്ന വാക്‌സിനുകള്‍, രോഗമുണ്ടാക്കുന്ന വൈറസ് അഥവാ ബാക്ടീരിയ കുത്തിവയ്ക്കുമ്പോള്‍ എങ്ങനെയാണോ മനുഷ്യ ശരീരത്തില്‍ ആന്റിബോഡി ഉണ്ടാക്കുന്നത് അതുപോലെ തന്നെയായരിക്കും വിഎല്‍പിയും പ്രവര്‍ത്തിക്കുക. ശരീരത്തില്‍ നിന്ന് അതേ തരത്തിലുള്ള ഒരു പ്രതികരണം ഉണ്ടാക്കാന്‍ ഈ വാക്‌സിനും സാധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

 

വിഎല്‍പിയ്ക്കും വികസിപ്പിച്ചെടുത്തു കഴിയുമ്പോള്‍ സാര്‍സ്-കോവ്-2വിന്റെ അല്ലെങ്കില്‍ കൊറോണാവൈറസിന്റെ രൂപഘടന തന്നെയായിരിക്കും. ഇത് രോഗത്തിനെതിരെ ശരീരത്തിന്റെ പ്രതിരോധത്തെ ഉണര്‍ത്തും. കൂടാതെ, കൊറോണാവൈറസ് പറ്റിച്ചേര്‍ന്നിരിക്കുന്ന റിസെപ്റ്ററുകളോട് പറ്റിച്ചേര്‍ന്നിരുന്ന് അത് പകരുന്നതും തടയും. വിഎല്‍പി കോവിഡ്-19നുള്ള മരുന്നായും പ്രതിരോധമരുന്നായും ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈ മരുന്നിനായി മൂന്നു വ്യത്യസ്ഥ ടീമുകളാണ് ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ടീം ബാട്രീരിയോഫെയ്ജിന്റെ വിക്ഷേപണ സിസ്റ്റത്തിന്റെ രൂപഘടന സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു ടീം നാനോ-മെഡിക്കേഷന്റെ രൂപഘടന ഡിസൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നു. മൂന്നാമത്തെ ടീം വിഎല്‍പിയെ ശുദ്ധി ചെയ്ത് അതിന് രോഗപ്രതിരോധ ശക്തി കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

 

ഈ ഗവേഷണത്തിലെ മികവുകളും പിഴവുകളും കണ്ടെത്താനുള്ള പീയര്‍ റിവ്യൂ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ ഈ വര്‍ഷം അവസാനം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും. തത്കാലം കുത്തിവയ്പ്പിലൂടെയല്ലാതെ നല്‍കാവുന്ന ഒരു ഡിഎന്‍എ-കേന്ദ്രീകൃത വാക്‌സിന്‍ സൃഷ്ടിച്ചെടുക്കുക എന്നത് വളരെയധികം സാധ്യമായ കാര്യമാണെന്ന പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ മാത്രമേ നമുക്കാകൂ. കൊറോണാവൈറസിനെതിരെ ലോകത്ത് വിവിധ സ്ഥലങ്ങളിലായി ഏകദേശം എഴുപതോളം വാക്‌സിനുകളാണ് വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.

 

ഇവയിലൊന്ന് ഹോങ്കോങിലെ കാന്‍സിനോ ബയളോജിക്‌സ്, ബെയ്ജിങിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഇത് രണ്ടാം ഘട്ട ടെസ്റ്റിങിലാണ്. മറ്റു രണ്ടെണ്ണം നിര്‍മ്മിച്ചിരിക്കുന്നത് അമേരിക്കിയിലെ മരുന്നു നിര്‍മ്മാണ കമ്പനികളായ മൊഡേണയും ഇനോവിയ ഫാര്‍മസ്യൂട്ടിക്കല്‍സുമാണ്. ഇവ രണ്ടും ഒന്നാം ഘട്ട ടെസ്റ്റിങിലാണ്. മോഡേണയുടെ മരുന്നിലുള്ളത് മെസഞ്ചര്‍ ആര്‍എന്‍എ അല്ലെങ്കില്‍ എംആര്‍എന്‍എ എന്നറിയപ്പെടുന്ന ജനതിക വസ്തുവാണ്. എംആര്‍എന്‍എ കോശങ്ങളോട് എങ്ങനെയാണ് പ്രോട്ടീന്‍ ഉത്പാദിപ്പിക്കേണ്ടത് എന്നു പറഞ്ഞുകൊടുക്കുന്ന ഒരു ജനതിക കോഡാണ്. ശരീരത്തിന്റെ കോശസംവിധാനത്തോട് വൈറസിന്റെ പ്രോട്ടീനുകളോട് സാമ്യമുള്ള പ്രോട്ടീനുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ആവശ്യപ്പെടും. ഇതിലൂടെ ശരീരത്തിന്റെ പ്രതിരോധം ഉണരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com