sections
MORE

‘കൊറോണവൈറസ് വരുന്നുണ്ടെന്ന് അവർക്കെല്ലാം നേരത്തെ അറിയാമായിരുന്നു’

Laboratory Tests
SHARE

ലോകമെങ്ങുമുള്ള പല വിദഗ്ധര്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കോവിഡ്–19 മഹാമാരി വരുന്നുണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കരുതുന്നതായി എഡ്വേര്‍ഡ് സ്‌നോഡന്‍ പറഞ്ഞു. കോവിഡ്–19 മഹാമാരിയെ ഉപയോഗിച്ച് ജനങ്ങളുടെ ജീവിതം കൂടുതല്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നടത്തുമെന്നും സ്‌നോഡൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.‌ കോവിഡ് രോഗവ്യാപനം നിരീക്ഷിക്കാനായി എല്ലാ രാജ്യങ്ങളിലും ഹൈടെക് സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കോവിഡ് ഭീഷണി ഒഴിഞ്ഞാലും പൗരന്മാരെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുമെന്നാണ് സ്‌നോഡന്റെ മുന്നറിയിപ്പ്.

കോവിഡിനെ നേരിടാന്‍ നിലവിലെ നിയമങ്ങള്‍ പോരെന്ന കാരണം ചൂണ്ടിക്കാണിച്ച് പല രാജ്യങ്ങളും പുതിയ നിയമങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. കോവിഡ് കഴിഞ്ഞാല്‍ പഴയ നിലയിലേക്ക് വരാമെന്ന സൂചന നല്‍കിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍, കോവിഡ് രോഗവ്യാപനം തടയാനെന്ന പേരില്‍ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ലംഘിക്കപ്പെടുന്നത് തുടര്‍ക്കഥയാവാനും കോവിഡിന് ശേഷവും തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് സ്‌നോഡന്‍ പറയുന്നത്. 

വൈസ് ടിവിയിലെ ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് എന്ന പേരില്‍ സ്‌നോഡനെക്കുറിച്ച് വരുന്ന പരിപാടിയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. കൊറോണ വൈറസിന്റെ വ്യാപനം നീളും തോറും ജനങ്ങള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ശീലിക്കുമെന്നും അത് സര്‍ക്കാരുകള്‍ തങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി ഉപയോഗിക്കുമെന്നും സ്‌നോഡന്‍ പറയുന്നു.

cia-snowden

കോവിഡ് രോഗികളും ക്വാറന്റിനില്‍ ഉള്ളവരും പരിധി ലംഘിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനായി ലോകരാജ്യങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണകൂടത്തിന്റെ എതിരാളികളെയും പ്രതിപക്ഷത്തുള്ളവരെയും ഭീകരരേയുമെല്ലാം പിന്തുടര്‍ന്നാലും അദ്ഭുതപ്പെടേണ്ട. ക്വാറന്റീന്‍ ലംഘിക്കുന്നവരെ തിരിച്ചറിയാന്‍ റഷ്യയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിക്കുന്നുണ്ട്. കോവിഡ് രോഗത്തെ ജനങ്ങള്‍ക്ക് മേല്‍ തങ്ങളുടെ നിയന്ത്രണം കൂട്ടുന്നതിനും അവരുടെ നീക്കങ്ങള്‍ തിരിച്ചറിയുന്നതിനും ദീര്‍ഘകാലത്തേക്ക് ഉപയോഗിച്ചേക്കാമെന്നതാണ് സ്‌നോഡന്‍ പങ്കുവെക്കുന്ന ആശങ്ക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA