sections
MORE

ചൈനീസ് ഉൽപ്പന്നങ്ങൾ ഗുണനിലവാരമില്ല, പിടിച്ചെടുത്തത് 8.9 കോടി മാസ്കുകൾ, കയറ്റി അയച്ചത് 100 കോടിയും

china-mask
SHARE

കൊറോണാവൈറസ് പ്രതിരോധത്തിനായി വിവിധ രാജ്യങ്ങളിലേക്ക് ചൈന കയറ്റി അയച്ച ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്ന് ആരോപണം. ഇത്തരം നിലവാരമില്ലാത്തതെല്ലാം സർക്കാർ തന്നെ സൂക്ഷ്മപരിശോധന നടത്തുന്നുമുണ്ട്. എന്‍95 മാസ്‌കുകള്‍ക്കും വെന്റിലേറ്ററുകളുമടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് നിലവാരക്കുറവുണ്ട് എന്ന ആരോപണം. ഇതിനാല്‍, ഇനി ഓരോന്നും പരിശോധിച്ചതിനു ശേഷമാണ് കയറ്റുമതി ചെയ്യുന്നത്.

ലോകത്തിനു മുന്നിൽ മുഖം രക്ഷിക്കാൻ ചൈനീസ് അധികൃതർ തന്നെ അത്തരം ഉപകരണങ്ങളുടെ നിർമ്മാതാക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ കമ്പനികളിൽ നിന്നായി 89 ദശലക്ഷത്തിലധികം ഗുണനിലവാരമില്ലാത്ത ഫെയ്സ് മാസ്കുകളാണ് ചൈനീസ് അധികൃതര്‍ കണ്ടുകെട്ടിയത്.

സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് മാർക്കറ്റ് റെഗുലേഷൻ ഡെപ്യൂട്ടി ഡയറക്ടർ എം‌.എസ് ഗാൻ ലിൻ‍ ആണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്. ലിൻ പറയുന്നതനുസരിച്ച് വെള്ളിയാഴ്ചയോടെ 16 ദശലക്ഷം ബിസിനസുകൾ ചൈനയുടെ മാർക്കറ്റ് റെഗുലേറ്റർമാർ പരിശോധിച്ചു. പരിശോധനയിൽ 89 ദശലക്ഷത്തിലധികം മാസ്കുകളും 418,000 യൂണിറ്റ് പ്രൊട്ടക്റ്റീവ് ഗിയറുകളും പിടിച്ചെടുത്തിട്ടുണ്ട്.

മെഡിക്കൽ തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്ന രണ്ട് സംരക്ഷണ ഉപകരണങ്ങൾക്ക് പുറമേ 7.6 ദശലക്ഷം യുവാൻ (8.18 കോടി രൂപ) വിലമതിക്കുന്ന ഫലപ്രദമല്ലാത്ത അണുനാശിനികളും റെഗുലേറ്റർമാർ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നുവരെ, പല രാജ്യങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത മോശവും ഫലപ്രദമല്ലാത്തതുമായ മാസ്കുകളെക്കുറിച്ചും സംരക്ഷണ ഗിയറുകളെക്കുറിച്ചും പരാതിപ്പെട്ടിട്ടുണ്ട്. ചിലർ ഗുണനിലവാരമില്ലാത്തത് നിരസിച്ചതിന് ശേഷം രാജ്യത്തേക്ക് തിരികെ കയറ്റി അയക്കുകയും ചെയ്തു.

കാനഡ, സ്പെയിൻ, നെതർലാന്റ്സ്, ചെക്ക് റിപ്പബ്ലിക്, തുർക്കി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന്റെ ഭാഗമാണ്. മെഡിക്കൽ പ്രൊഫഷണലുകൾ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും മികച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ മാസ്കുകൾ വരെ മോശമായാണ് നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നത്. പരാതികൾ ഉയർന്നതോടെ ചൈന തന്നെ ശനിയാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മെഡിക്കൽ ഇതര മാസ്കുകൾ പോലും ദേശീയ അന്തർദേശീയ നിലവാരം പുലർത്തേണ്ടതുണ്ടെന്ന് പുതിയ നിയമങ്ങൾ സൂചിപ്പിക്കുന്നു. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ കയറ്റുമതി മൊത്തത്തിൽ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കം.

പ്രതിദിനം രാജ്യത്ത് ഉൽ‌പാദിപ്പിക്കുന്ന 116 ദശലക്ഷം മാസ്കുകളിൽ ഈ നീക്കം സ്വാധീനം ചെലുത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വർഷം 100 കോടി മാസ്കുകൾ കയറ്റുമതി ചെയ്ത ചൈന 31.6 ദശലക്ഷം മോശം മാസ്കുകളും 509,000 സംരക്ഷണ സ്യൂട്ടുകളും ഏപ്രിൽ പകുതിയോടെ കണ്ടുകെട്ടിയിട്ടുണ്ട്.

ഗുണനിലവാരമില്ല എന്ന ആരോപണം വന്നതോടെ ചൈന പറഞ്ഞത് ഇനി സർക്കാർ പരിശോധിക്കാതെ ഒന്നും കയറ്റി അയയ്‌ക്കേണ്ട എന്നാണ്. ഈ ഓര്‍ഡറാണ് കാര്യങ്ങള്‍ വൈകിപ്പിക്കുന്നത്. എന്നാല്‍, ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ചില ഫാക്ടറികള്‍ക്ക് സർക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ല. ഇതു ലഭിക്കണമെങ്കില്‍ മാസങ്ങള്‍ എടുത്തേക്കും. അത് ഇന്നത്തെ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് പ്രശ്‌നമായി തീരാനും സാധ്യതയുണ്ട്. ചൈനയിലെ വൈറസ് ബാധ പ്രത്യക്ഷത്തില്‍ തീര്‍ന്നു കഴിഞ്ഞു. വുഹാനില്‍ കൊറോണാവൈറസ് പടര്‍ന്ന സമയത്ത് സ്വന്തം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ചൈന ഏകദേശം 2 ബില്ല്യന്‍ മാസ്‌കുകളും, 400 ദശലക്ഷം മറ്റ് ഉപകരണങ്ങളും എത്തിച്ചുകൊടുത്തതായി വാര്‍ത്തകള്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA