ADVERTISEMENT

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് മനുഷ്യ ശരീരത്തിൽ മൈക്രോചിപ്പുകൾ പ്രയോഗിക്കാൻ ബിൽ ഗേറ്റ്സ് പദ്ധതിയിടുന്നതായി സോഷ്യൽ മീഡിയയിൽ അവകാശവാദം. കുറച്ചു ദിവസങ്ങളായി ഇത്തരം വ്യാജ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസിനായി ആരാണ് പരീക്ഷിക്കപ്പെട്ടതെന്നും ആരാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയതെന്നും കാണിക്കാൻ കഴിയുന്ന ‘ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ’ ഉള്ള മനുഷ്യ-ഇംപ്ലാന്റ് ചെയ്യാവുന്ന ക്യാപ്‌സൂളുകൾ ഗേറ്റ്സ് അവതരിപ്പിക്കുമെന്നാണ് മിക്ക പോസ്റ്റുകളിലും പറയുന്നത്. ഈ പോസ്റ്റ് കുറഞ്ഞത് 10,000 തവണ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് കാണാം. കോൺസ്പിറസി തിയറിസ്റ്റുകളാണ് ഇത്തരം വ്യാജ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

 

‘കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ബിൽ ഗേറ്റ്സ് മൈക്രോചിപ്പ് ഇംപ്ലാന്റുകൾ ഉപയോഗിക്കും’ എന്ന തലക്കെട്ടിൽ കോവിഡ്-19 നെക്കുറിച്ച് റെഡ്ഡിറ്റിൽ ചർച്ച തന്നെ നടന്നിരുന്നു. ചില പ്രമുഖർ വരെ ഇതേ ആരോപണവുമായി ബിൽഗേറ്റ്സിനെതിരെ രംഗത്തുവന്നിരുന്നു. കോടീശ്വരനായ ബിൽ ഗേറ്റ്സ് കുത്തിവയ്പ്പ് എന്ന മറവിൽ മനുഷ്യരാശിയെ മൈക്രോചിപ്പുകളിൽ തളച്ചിടാൻ ശ്രമിക്കുകയാണെന്നും ആളുകളെ നിയന്ത്രിക്കാനും ആത്യന്തികമായി അമിത ജനസംഖ്യ നിയന്ത്രിക്കാനും ശ്രമിക്കുമെന്നാണ് റഷ്യൻ ഡയറക്ടർ നികിത മിഖാൽകോവ് വരെ ആരോപിക്കുന്നത്.

 

ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ച ‘ക്വാണ്ടം ഡോട്ട് ഡൈ’ എന്ന സാങ്കേതികവിദ്യ ‘ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ’ ഉള്ള മനുഷ്യ-ഇംപ്ലാന്റബിൾ ക്യാപ്‌സൂളുകളായി ഉപയോഗിക്കുമെന്ന് ലേഖനം പോലെ എഴുതിയ പോസ്റ്റാണ് തെറ്റിദ്ധരിപ്പിക്കും രീതിയിൽ പ്രചരിക്കാൻ തുടങ്ങിയത്.

 

ക്വാണ്ടം ഡോട്ട് ഡൈ ഗവേഷണ പ്രബന്ധത്തിന്റെ പ്രധാന രചയിതാക്കളിലൊരാളായ കെവിൻ മക് ഹഗ് പറഞ്ഞത്, ഈ സാങ്കേതികവിദ്യ ഒരു മൈക്രോചിപ്പ് അല്ലെങ്കിൽ മനുഷ്യനിൽ ഉൾപ്പെടുത്താവുന്ന കാപ്സ്യൂൾ അല്ല. എന്റെ അറിവിൽ കൊറോണ വൈറസിന് ഇത് ഉപയോഗിക്കാൻ പദ്ധതികളൊന്നുമില്ല എന്നാണ്.

 

ആരോഗ്യ മേഖലയിലെ ഗവേഷണത്തിനായി ‘ഡിജിറ്റൽ സർട്ടിഫിക്കറ്റ്’ ലഭിക്കാനുള്ള നീക്കം ഗേറ്റ്സ് നടത്തിയിട്ടുണ്ട്. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ മൈക്രോചിപ്പ് ഇംപ്ലാന്റുകൾ ആയിരിക്കുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com