sections
MORE

കൊറോണ: ചൈന ചെയ്തത് വൻ ചതി, അവർ മരുന്നുകളും മാസ്കും നേരത്തെ ശേഖരിച്ചു?

Coronavirus | China
SHARE

കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയെ കൂടുതൽ പ്രതികൂട്ടിലാക്കുന്ന റിപ്പോർട്ടുകളാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പുറത്തുവിടുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് ചൈനയ്ക്ക് കൃത്യമായി നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എല്ലാം ഒളിപ്പിച്ചു വയ്ക്കുകയാണ് ചെയ്തതെന്നും അമേരിക്ക ആരോപിക്കുന്നു. യുഎസ് ഭരണകൂടത്തിന്റെ വിമർശനത്തെ ആഭ്യന്തര സുരക്ഷാ വകുപ്പും പിന്തുണച്ച് രംഗത്തെത്തി‌. ഈ റിപ്പോർച്ച് ഇതിനകം തന്നെ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയിട്ടുണ്ട്.

ജനുവരിയിൽ ചൈന കയറ്റുമതി കുറയ്ക്കുകയും ഫെയ്സ് മാസ്കുകൾ, സർജിക്കൽ ഗൗണുകൾ, കയ്യുറകൾ എന്നിവ പോലുള്ള അടിസ്ഥാന മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ വർധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു എന്നാണ് ആരോപണം.

95 ശതമാനം നേരാണെന്നു തോന്നുന്ന ഈ നീക്കം അത്ര നല്ലതല്ലെന്നും രോഗത്തിന്റെ തീവ്രത ചൈന മനഃപൂർവ്വം മറച്ചുവെച്ചതായും യുഎസ് രഹസ്യാന്വേഷണ വിലയിരുത്തൽ നിഗമനം ചെയ്യുന്നു. കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെങ്കിലും ലോകാരോഗ്യ സംഘടനയെ അറിയിക്കാൻ വൈകിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പോലും ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ലെന്നും ആരോപണമുണ്ട്.

പുറത്തായ പുതിയ വിവരങ്ങൾ ചൈന– അമേരിക്ക സംഘർഷവും വാക്പോരും ശക്തമാക്കും. കൊറോണ കാരണം ആയിരക്കണക്കിന് അമേരിക്കക്കാരാണ് മരിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമടക്കം യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ച് പരാമർശിക്കുന്നത് മഹാമാരി ചൈനയുടെ തെറ്റിന്റെ ഫലമാണ് എന്നാണ്. വുഹാനിലെ ലാബിൽ നിന്ന് ചോര്‍ന്നതല്ലെന്ന് തെളിയിക്കാൻ ചൈനയ്ക്ക് മേല്‍ പൊതുജനങ്ങളും മാധ്യമങ്ങളും സമ്മർദ്ദം ചെലുത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA