sections
MORE

കൊറോണയ്ക്ക് സ്ത്രീകളുടെ സെക്‌സ് ഹോര്‍മോണ്‍ അടക്കം 10 മരുന്നുകള്‍ ഫലപ്രദമെന്ന്

vaccine
SHARE

ഗവേഷകരെല്ലാം കൊറോണാ വൈറസിനെതിരെ ഫലപ്രദമായ മരുന്നു കണ്ടെത്താനായി ശ്രമിക്കുകയാണ്. 10 വ്യത്യസ്ത മരുന്നു മിശ്രണങ്ങള്‍ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് അടുത്തു നടത്തിയ ഒരു പഠനം പറയുന്നത്. ഈ മരുന്നുകളില്‍ ക്യാന്‍സര്‍ തെറാപ്പി മുതല്‍ ആന്റിസൈക്കോട്ടിക്ക് മരുന്നുകള്‍ വരെയുണ്ട്. ഈ മരുന്നുകള്‍ ഉപയോഗിച്ച് കൊറോണാവൈറസിനെ തടയാനുള്ള സാധ്യതയാണ് വിവിധ വിജ്ഞാനശാഖകള്‍ സംയുക്തമായി നടത്തിയ പഠനം കണ്ടെത്തിയത്. അമേരിക്കയിലെയും ഫ്രാന്‍സിലെയും ശാസ്ത്രജ്ഞരാണ് ഈ പഠനത്തിനു മുന്നില്‍ നിന്നത്. പഠനം നടത്തിയ ഗവേഷകര്‍ ശ്രദ്ധിച്ചത് മരുന്നുകള്‍ ഉപയോഗിച്ച് വൈറസ് മനുഷ്യശരീരത്തില്‍ പ്രോട്ടീന്‍ കോശങ്ങള്‍ ഉപയോഗിച്ച് പകര്‍പ്പുണ്ടാക്കുന്നത് (replicate) തടയാമെന്നാണ്.

വൈറസ് ബാധിക്കുന്നത് ശരീരത്തിലെ പ്രോട്ടീനുകളെ കേന്ദ്രീകരിച്ചാണ്. ആരോഗ്യമുള്ള മനുഷ്യ പ്രോട്ടീനുകളെയാണ് വൈറസ് ആദ്യം ലക്ഷ്യമിടുന്നത്. ഇതുപയോഗിച്ച് ശരീരത്തിനുള്ളില്‍ സ്വന്തം കോപ്പികള്‍ ഉണ്ടാക്കുകയാണ് വൈറസ് ചെയ്യുന്നത് ഇതിന്റെ നിവാരണത്തിന് ഉപകരിക്കാവുന്ന 47 മിശ്രണങ്ങള്‍ പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. ഇവയില്‍ പത്തെണ്ണമെങ്കിലും ഇപ്പോള്‍ത്തന്നെ അംഗീകരിക്കപ്പട്ട മരുന്നുകളാണെന്നതാണ് പുതിയ പഠനം നല്‍കുന്ന പ്രതീക്ഷ. ഈ അംഗീകരിക്കപ്പെട്ട മരുന്നുകള്‍ കോവിഡ്-19 തടയുക എന്ന പുതിയ ലക്ഷ്യത്തിനായി ഉപയോഗിക്കുക എന്നതാണ് പഠനം മുന്നോട്ടുവയ്ക്കുന്ന സാധ്യത.

ഈ മരുന്നുകളില്‍ പ്രധാനി റെംഡെസിവിര്‍ ആണ്. ഗിലെഡ് സയന്‍സെസ് (Gilead Sciences Inc) നിര്‍മിക്കുന്ന ഒരു ആന്റിവൈറല്‍ മരുന്നാണിത്. സാധ്യതയുള്ള മരുന്നുകളുടെ കൂട്ടത്തിലാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഹാലോപെരിഡോള്‍, കൂടാതെ അലര്‍ജിക്കുള്ള മരുന്നിലെ ക്ലെമാസ്റ്റിന്‍ തുടങ്ങിയ ഘടകപദാര്‍ഥങ്ങളാണ്. ഈ പഠനത്തില്‍ ഹൈഡ്രോക്ലോറോക്വിനില്‍ വിഷാംശമുണ്ടാവാനുള്ള സാധ്യതയും പഠനം എടുത്തുപറയുന്നു. ഇതിനാലാണ് ഈ മരുന്ന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങാത്തത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വൈറസിന്റെ പ്രോട്ടീന്‍ റിസെപ്റ്ററുകളുടെ 'മുന ഓടിക്കുമെന്നത്' ശരിയാണെങ്കിലും അത് ഹൃദയത്തിലെ ഒരു സംയുക്ത കോശത്തിലേക്ക് (tissue) ഒരു പ്രത്യേക പ്രോട്ടീന്‍ കുത്തിവയ്ക്കുകയും ചെയ്യുന്നു. ഇത് രോഗിയുടെ ഹൃദയമിടിപ്പിന്റെ താളത്തില്‍ വ്യത്യാസം വരുത്തുന്നു എന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

മറ്റൊരു താത്പര്യജനകമായ കാര്യമെന്താണെന്നു ചോദിച്ചാല്‍, സ്ത്രീകളുടെ സെക്‌സ് ഹോര്‍മോണായ പ്രോജെസ്‌റ്റെറോണ്‍ (progesterone) കൊറോണാവൈറസിനെതിരെ ഫലപ്രദമായ മരുന്നാണെന്നും ഗവേഷകര്‍ പറയുന്നു. ആണുങ്ങളെ കൊറോണാവൈറസ് തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ടോ എന്നൊരു സംശയം ഇടയ്ക്ക് ഉന്നയിക്കപ്പെട്ടിരുന്നു. ഒരു പക്ഷേ, അതിനുള്ള ഒരു വിശദീകരണം കൂടെയാകാം ഈ പുതിയ കണ്ടെത്തല്‍. പ്രോജെസ്‌റ്റെറോണ്‍ ഉള്ളതിനാലായിരിക്കാം കൊറോണാവൈറസ് ബാധിച്ച പല സ്ത്രീകളിലും പുരുഷന്മാര്‍ക്കുണ്ടാകുന്ന അത്ര സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കാണാത്തതെന്ന് കരുതുന്നു.

പഠനം മൊത്തം അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത് റെംഡെസിവിറിനേക്കാള്‍ മെച്ചപ്പെട്ട മരുന്നുകള്‍ കണ്ടെത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നുമാണ്. മറ്റു ചില മരുന്നുകളും മരുന്നു മിശ്രണങ്ങളും റെംഡെസിവിറിനെക്കാള്‍ പതിന്മടങ്ങു കരുത്തു കാണിക്കുന്നു എന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു. കുറഞ്ഞത് ഈ മരുന്നുകള്‍ ലാബിലെങ്കിലും റെംഡെസിവിറിനെക്കാള്‍ മികവ് കാണിക്കുന്നു. പഠനത്തിന്റെ മുഖ്യ രചയിതാവായ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ നെവന്‍ ക്രോഗന്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും റെംഡെസിവിര്‍ താമസിയാതെ കൊറോണാവൈറസിനെതിരെ ഉപയോഗിക്കാനുള്ള അംഗീകാരം നേടാന്‍ സാധ്യതയുള്ള ആദ്യ മരുന്നു തന്നെയായിരിക്കുമെന്നും പറയുന്നു. ഈ മരുന്നുപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളില്‍ രോഗികള്‍ കൂടുതല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാലും, റെംഡെസിവിര്‍ ഉപയോഗിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം. https://go.nature.com/2KXNIpL

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA