ADVERTISEMENT

രാജ്യം ഒന്നടങ്കം കൊറോണവൈറസിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ വര്‍ധിച്ചുവരുന്ന രോഗികളെ ചികിത്സിക്കാൻ ആശുപത്രികളും മറ്റു സംവിധാനങ്ങളും കുറവാണ്. ഇതിന് പരിഹാരമായി തങ്ങളുടെ പൂനെ ക്യാംപസ് കോവിഡ്–19 രോഗികളെ ചികിത്സിക്കാൻ നൽകാമെന്ന് വിപ്രോ മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികളുമായാണ് ഇന്ത്യൻ കമ്പനികൾ രംഗത്തെത്തുന്നത്.

 

പൂനെയിലെ ഹിഞ്ചേവാടിയിലെ ഇൻഫർമേഷൻ ടെക്നോളജി ക്യാംപസുകളിലൊന്ന് 450 കിടക്കകളുള്ള ഇന്റർമീഡിയറി കെയർ കോവിഡ് -19 ആശുപത്രിയായി പുനർനിർമ്മിച്ച് മെയ് 30 നകം സംസ്ഥാന സർക്കാരിന് കൈമാറും. ഒരു വർഷത്തിന് ശേഷം ആശുപത്രി വീണ്ടും ഐടി കേന്ദ്രമാക്കി മാറ്റുമെന്ന് ബെംഗളൂരു ആസ്ഥാനമായ കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

 

450 കിടക്കകളുള്ള ആശുപത്രിയിൽ 12 കിടക്കകൾ അത്യാസന്ന നിലയിലായ രോഗികൾക്ക് സേവനം ഉറപ്പാക്കും. വിപ്രോ പറയുന്നതനുസരിച്ച്, ഇത് സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ കോവിഡ്-19 ന് മാത്രം സമർപ്പിക്കപ്പെട്ടതായിരിക്കും. ഇതിൽ ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും ഉൾക്കൊള്ളാൻ 24 മുറികളും ഉൾപ്പെടുന്നു.

 

ആവശ്യമായ മെഡിക്കൽ പ്രൊഫഷണലുകളുമായി ആശുപത്രി വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ഒരു അഡ്മിനിസ്ട്രേറ്ററെയും മറ്റു സ്റ്റാഫിനെയും നിയമിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവ വിപ്രോ നൽകും.

 

ധാരണാപത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത് വിപ്രോയുടെ ഈ മാനുഷിക സംഭാവന ഞങ്ങളുടെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിനെ കൂടുതൽ ശക്തിപ്പെടുത്തുകയും പകർച്ചവ്യാധിക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ മുൻപന്തിയിലുള്ള മെഡിക്കൽ സാഹോദര്യത്തിന് ഗുണം ചെയ്യുകയും ചെയ്യുമെന്നുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com