sections
MORE

മെയ്ക്ക് ഇൻ ഇന്ത്യ: മൈലാബിൽ നിന്ന് പ്രതിദിനം 2 ലക്ഷം കോവിഡ് -19 ടെസ്റ്റിങ് കിറ്റുകൾ

covid-test
SHARE

രാജ്യം ഒന്നടങ്കം കൊറോണവൈറസിനെ പ്രതിരോധിക്കാൻ വിവിധ വഴികളാണ് തേടുന്നത്. ഇതിന്റെ ഭാഗമായി ലാബുകളും ഗവേഷണ സ്ഥാപനങ്ങളും നിരവധി സേവനങ്ങൾ ചെയ്യുന്നുണ്ട്. കോവിഡ്-19 ആർടി- പിസിആർ‌ ടെസ്റ്റിങ് കിറ്റുകൾ നിർമ്മിക്കുന്നതിനുള്ള ഉൽ‌പാദന ശേഷി വിപുലീകരിക്കുന്നത് മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് പൂർത്തിയാക്കി.

പദ്ധതി പ്രകാരം മെയ് രണ്ടാം വാരം മുതൽ പ്രതിദിനം 2 ലക്ഷം ടെസ്റ്റിങ് കിറ്റുകളുമായി മൈലാബിന്റെ ഉൽപ്പാദനം വർധിപ്പിക്കും. കോവിഡ് -19 നെ നേരിടാൻ മൈലാബിന്റെ അതിവേഗ പ്രവർത്തനങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. ഞങ്ങളുടെ ഉൽപാദന ശേഷി പ്രതിദിനം 20,000 ൽ നിന്ന് 2 ലക്ഷം ആയി വർധിപ്പിക്കുമ്പോൾ പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടാനാകും. രാജ്യത്ത് വർധിച്ചുവരുന്ന ടെസ്റ്റിങ് കിറ്റുകളുടെ ആവശ്യം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയുമെന്ന് സെവിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല പറഞ്ഞു.

മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ സുപ്രധാന നാഴികക്കല്ലാണിത്. പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾ ഒത്തുചേരുന്നതിന്റെ ഒരു മാതൃകയാണ് ഇത്. ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുനൽകുന്ന വിദേശ എതിരാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് നമ്മുടെ സർക്കാരിനെ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈലാബിന്റെ ഈ പരിശോധനാ കിറ്റിന് നിലവിലെ ചെലവിന്റെ നാലിലൊന്നു മാത്രമേ ഉള്ളൂ എന്നും ഇത് ഇന്ത്യയിൽ ഒരു പ്രധാന വഴിത്തിരിവ് തന്നെയാകും എന്നും കമ്പനി പറയുന്നു.

മൈലാബ് ഇതിനകം 6.5 ലക്ഷം ടെസ്റ്റിങ് കിറ്റുകൾ നിർമ്മിക്കുകയും ഇന്ത്യയിലെ 20 ലധികം സംസ്ഥാനങ്ങളിലെ ലാബുകളിലും ആശുപത്രികളിലും ഉൾപ്പെടെ 140 സൈറ്റുകളിൽ പരിശോധനകൾ നടത്തുകയും ചെയ്തു. ഇന്ത്യാ പോസ്റ്റിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റുകൾ) പിന്തുണയോടെ പൂനെയിലെ സായുധ സേന മെഡിക്കൽ കോളേജ്, ഒഡീഷയിലെ ഡിസ്ട്രിക്റ്റ് മിനറൽ ഫൗണ്ടേഷൻ, ഡൽഹിയിലെ ആർ & ആർ ആർമി ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു.

ആർ‌ടി-പി‌സി‌ആർ പരിശോധന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കമ്പനിയുടെ ആർ‌എൻ‌എ എക്സ്ട്രാക്ഷൻ കിറ്റ് മാവെറിക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ‌സി‌എം‌ആർ) അനുമതി നൽകിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ടെസ്റ്റിങ് കിറ്റ് പരിശോധനയിലൂടെ ഇന്ത്യയെ സ്വയം ആശ്രയിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA