ADVERTISEMENT

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ ഭൂമിയിൽ വീണതായി റിപ്പോർട്ട്. ചില ഭാഗങ്ങൾ അന്തരീക്ഷത്തിൽ വെച്ചുതന്നെ കത്തിതീരുകയും ശേഷിക്കുന്ന ഭാഗങ്ങൾ പശ്ചിമാഫ്രിക്കയുടെ ചില പ്രദേശങ്ങളിൽ വീണതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്തരീക്ഷത്തിൽ കത്തിയെരിയുന്നതിനു മുൻപ് ചൈനീസ് റോക്കറ്റ് ന്യൂയോർക്ക് സിറ്റിയിൽ പതിക്കുമെന്ന് വരെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഒഴിവായത് വലിയ ദുരന്തമാണെന്ന് ബഹിരാകാശ ഗവേഷകര്‍ പറഞ്ഞു. ചൈനീസ് ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങൾ പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ പതിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തിങ്കളാഴ്ചയാണ് ചൈനീസ് റോക്കറ്റ് - ലോംഗ് മാർച്ച് 5 ബി ഭ്രമണപഥത്തിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് വന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് റോക്കറ്റിന്റെ ഭൂരിഭാഗവും കത്തിയമർന്നു. ഏകദേശം 20 ടണ്ണിലധികം ആയിരുന്നു ചൈനീസ് റോക്കറ്റിന്റെ ഭാരം.

തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലെ വെൻ‌ചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് മെയ് 5 നാണ് ലോംഗ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ആളില്ലാത്ത പരീക്ഷണ പറക്കലിൽ ചൈനയുടെ അടുത്ത തലമുറ ക്രൂ ക്യാപ്‌സ്യൂളിന്റെ ഒരു പ്രോട്ടോടൈപ്പും ഈ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 2022 ൽ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള കഴിവ് പരീക്ഷിക്കുന്നതിനാണ് ദൗത്യം നടത്തിയത്. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കോട്ട് ഡി ഐവയറിൽ കണ്ടെത്തിയിട്ടുണ്ട്.

തകര്‍ന്ന് വീഴുന്നതിന് മുന്‍പ് 100 അടി ഉയരമുള്ള ഈ ഭീമന്‍ റോക്കറ്റ് ലോസ് ആഞ്ജൽസ്, ന്യൂയോര്‍‍ക്ക് അടക്കമുള്ള നഗരങ്ങളുടെ മുകളിലൂടെ പറന്നിരുന്നു. ഇതോടെ അമേരിക്കൻ ഗവേഷകരും പ്രതിരോധ വിഭാഗവും എന്തും നേരിടാന്‍ സജ്ജമായിരുന്നു.‌‌‌‌‌‌

English Summary : Debris from China’s Long March 5B rocket fall on West Africa, minutes after soaring over New York City: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com