ADVERTISEMENT

ഇന്ത്യയുടെ കോൺടാക്റ്റ് ട്രെയ്‌സിങ് ആപ്ലിക്കേഷൻ ആരോഗ്യസേതു ഹാക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്ന് അവകാശപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഫ്രഞ്ച് എത്തിക്കൽ ഹാക്കർ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായി സർക്കാർ പറഞ്ഞത്, അത് അസാധ്യമാണെന്നും ആപ്ലിക്കേഷൻ ഹാക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ്. എന്നാൽ സർക്കാരിന്റെ ഈ വെല്ലുവിളി ബെംഗളൂരുവിലെ ടെക്കിക്ക് ഇഷ്ടപ്പെട്ടില്ല. എത്തിക്കൽ ഹാക്കര്‍ കൂടിയായ ബെംഗളൂരുവിലെ സോഫ്‌റ്റ്‌വെയർ ഡെവലപ്പർ സർക്കാരിന്റെ പ്രഖ്യാപനം വന്ന് അടുത്ത നാലു മണിക്കൂറിനുള്ളിൽ ആപ് ഹാക്ക് ചെയ്ത് കാണിച്ചു. അതായത് ഏറ്റവും സുരക്ഷിതമെന്ന് സര്‍ക്കാർ അവകാശപ്പെടുന്ന ആരോഗ്യ സേതു ആപ് ആർക്കും ഹാക്ക് ചെയ്യാം, വിവരങ്ങൾ മോഷ്ടിക്കാം.

ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ് ആപ്ലിക്കേഷൻ ഹാക്ക് ചെയ്തത്. പ്രത്യക്ഷത്തിൽ, ആപ്ലിക്കേഷനിൽ പ്രവേശിച്ച് ഹാക്ക് ചെയ്യാൻ കുറച്ച് മണിക്കൂറുകൾ മാത്രമേ എടുത്തുള്ളൂ. തന്റെ ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കാനും ഡേറ്റ സുരക്ഷിതമാക്കാനുള്ള വഴികളാണ് ജയ് എന്ന ടെക്കി തേടിയത്. നിലവിൽ എല്ലാ കമ്പനികളിലെയും ജീവനക്കാർ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്.

ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് പതുക്കെ രാജ്യത്ത് നിർബന്ധിതമാവുകയാണെന്ന വസ്തുത തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ജെയ് പറയുന്നു. രാവിലെ 9 മണിക്ക് ആപ്ലിക്കേഷനിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, റജിസ്ട്രേഷനായുള്ള കോഡ് മറികടക്കാൻ ആദ്യം അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അതുവഴി പ്രവേശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിയതോടെ കാര്യങ്ങൾ എളുപ്പമായെന്നും അദ്ദേഹം വ്യക്തമാക്കി.

പേര്, പ്രായം, ലിംഗഭേദം, യാത്രാ ചരിത്രം, കോവിഡ്-19 ലക്ഷണങ്ങൾ എന്നിവപോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകാനുള്ള പേജും മറികടക്കാൻ കഴിഞ്ഞു. ജി‌പി‌എസ്, ബ്ലൂടൂത്ത് എന്നിവ ആക്‌സസ്സു ചെയ്യുന്നതിന് ആപ്ലിക്കേഷന് അനുമതി നൽകുന്നതിൽ നിന്ന് ഒഴിയാനും അദ്ദേഹത്തിന് സാധിച്ചു. ജിപിഎസ്, ബ്ലൂടൂത്ത് ഇല്ലാതെ ഈ ആപ്ലിക്കേഷൻ വൻ പരാജയമാണ്. തന്റെ വിശദാംശങ്ങളൊന്നും നൽകാതെ തന്നെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു, ഒപ്പം ഫോണിൽ പ്രവർത്തിക്കാൻ ഒരു അനുമതിയും നൽകിയിട്ടില്ലെങ്കിലും ‘സുരക്ഷിതം’ എന്ന് അടയാളപ്പെടുത്തി സന്ദേശവും വന്നു.

ഉച്ചക്ക് 1 മണിയോടെ ജയ് ഹാക്കിങ് പൂർത്തിയാക്കി. ആരോഗ്യ സേതു ആപ്ലിക്കേഷൻ ഹാക്ക് ചെയ്യുന്നത് എത്ര എളുപ്പമാണെന്നാണ് ഇതെല്ലാം കാണിക്കുന്നു. സാങ്കേതികമായി കുറച്ച് ഹാക്കിങ് അറിവുള്ള ആർക്കും ഇത് ചെയ്യാൻ കഴിയുമെന്നാണ് ജയ് പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ആരോഗ്യ സേതു ആപ് അധികൃതർ പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com