ADVERTISEMENT

ലോകം ഒന്നടങ്കം കാട്ടുതീ പോലെയാണ് കൊറോണ വൈറസ് പടരുന്നത്. ഇത് സമീപഭാവിയിൽ അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ ബുധനാഴ്ച പറഞ്ഞു. ഇത് ലോകത്തെ ആശങ്കപ്പെടുത്തുന്ന പ്രതികരണമാണ്. ആരോഗ്യ മേഖലയിലെ ഗവേഷകരെല്ലാം ആശങ്കയിലാണ്.

 

ഈ വൈറസ് സമൂഹത്തിനിടയിൽ അവസാനമില്ലാത്ത മറ്റൊരു വൈറസ് ആയി മാറിയേക്കാം. ഈ വൈറസ് ഒരിക്കലും നീങ്ങിപ്പോകില്ല. എച്ച്ഐവി പോലെ ഭൂമിയിൽ നിലനിൽക്കുമെന്നും ഡോ. മൈക്കൽ ജെ. റയാൻ പറഞ്ഞു. രണ്ട് രോഗങ്ങളും തികച്ചും വ്യത്യസ്തമാണെങ്കിലും എച്ച്‌ഐവി ബാധിച്ചതുപോലെ തന്നെ കോവിഡ്-19 എപ്പോൾ അപ്രത്യക്ഷമാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ലോക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത് വൈറസിന്റെ 'പുതിയ വ്യാപന'ത്തിന് കാരണമാകുമെന്നും ഇത് വൈറസിന്റെ വ്യാപനം തടയുന്നതിന് മറ്റൊരു ലോക്ഡൗൺ ചുമത്താൻ സർക്കാരിനെ പ്രേരിപ്പിക്കുമെന്നും റയാൻ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിന് കേസുകളുടെ എണ്ണം 'സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക്' കുറയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19 കേസുകൾ കൂടുതലായിരിക്കുമ്പോൾ വീണ്ടും തുറക്കുന്നത് ദ്രുതഗതിയിലുള്ള വ്യാപനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നിങ്ങൾക്ക് ദൈനംദിന കേസുകൾ സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവരാനും കഴിയുന്നത്ര വൈറസ് കമ്മ്യൂണിറ്റിയിൽ നിന്ന് പുറത്തെടുക്കാനും കഴിയുമെങ്കിൽ അപകടസാധ്യത കുറവാണ്. വീണ്ടും ഇളവുകൾ നൽകുകയാണെങ്കിൽ ഉയർന്ന അളവിലുള്ള വൈറസ് വ്യാപനത്തിന്റെ സാന്നിധ്യം കൂടിയേക്കാമെന്നും സ്പുട്നിക് റയാൻ വ്യക്തമാക്കി.

 

മഹാമാരി ലോകമെമ്പാടും നാശം വിതയ്ക്കുമ്പോൾ, ലോകത്തിന് ഒരു വാക്സിൻ ആവശ്യമുണ്ട്. ഈ വൈറസ് ഇല്ലാതാക്കുന്നതിന് ഒരു വാക്സിൻ ഉണ്ടായിരിക്കാം. പക്ഷേ ആ വാക്സിൻ ലഭ്യമായിരിക്കണം, അത് വളരെ ഫലപ്രദമായിരിക്കണം, ഇത് എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും വാക്സിൻ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ റയാൻ പറഞ്ഞു.

English Summary: COVID-19 may never go away, just like HIV: WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com