ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഇതിനിടെ ജര്‍മനിയിൽ രണ്ട് ആണവനിലയങ്ങൾ തകർത്തത് വലിയ വാർത്തയാകാതെ പോയി. നിയന്ത്രിത സംവിധാനം ഉപയോഗിച്ച് രണ്ട് ആണവ കൂളിങ് ടവറുകളാണ് പൊളിച്ചത്. കൊറോണ വൈറസ് മഹാമാരി സമയത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാൻ അതിരാവിലെ തന്നെ സ്‌ഫോടനങ്ങൾ നടത്തി തകർക്കുകയായിരുന്നു.

ജർമനിയുടെ തെക്കുപടിഞ്ഞാറൻ കാൾസ്‌റൂഹിനടുത്തുള്ള ഫിലിപ്‌സ്ബർഗ് പ്ലാന്റിൽ നിന്നുള്ള വിഡിയോയിൽ 150 മീറ്റർ ഉയരമുള്ള ടവറുകൾ ഓരോന്നായി തകർന്നതായി കാണിക്കുന്നു. 2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകൾ ഉപേക്ഷിക്കാനുള്ള ജർമ്മനിയുടെ ശ്രമത്തിന്റെ ഭാഗമാണിത്.

നിയന്ത്രിത സ്‌ഫോടനങ്ങൾ കാഴ്ചക്കാരെ ആകർഷിക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പൊളിക്കൽ നടന്നത്. സൈറ്റിന്റെ ഓപ്പറേറ്റർ‌ എൻ‌ബി‌ഡബ്ല്യു പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങൾ ഒന്നിലധികം ക്യാമറകൾ‌ ഉപയോഗിച്ച് പകർത്തിയിരുന്നു. ആണവോർജ്ജത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ജർമനിയുടെ പദ്ധതിയുടെ ഭാഗമായി 2011 ലും 2019 ലും പ്ലാന്റിന്റെ രണ്ട് റിയാക്ടറുകൾ അടച്ചു.

nuclear-plant-

ജർമനിയുടെ അവസാനത്തെ ആണവ റിയാക്ടർ 2022 അവസാനത്തോടെ സ്വിച്ച് ഓഫ് ചെയ്യും. രണ്ട് ടവറുകൾ ഒരിക്കൽ നിലനിന്നിരുന്ന സൈറ്റിൽ ഒരു പുനരുപയോഗ ഊർജ്ജ ട്രാൻസ്ഫോർമർ സ്റ്റേഷൻ നിർമിക്കും. 2010 ൽ ജർമനിയിലെ ഊർജ്ജമേഖലയിൽ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാൽ, 2017 ൽ ഇത് 11.63 ശതമാനമായി.

English Summary: Nuclear towers come down in spectacular fashion during controlled demolition in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com