ADVERTISEMENT

രണ്ട് മാസത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തിഗത സംരക്ഷണ ഉപകരണ (പിപിഇ) ബോഡി കിറ്റുകൾ നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് ആരോഗ്യപ്രവർത്തകരെയും മറ്റുള്ളവരെയും പരിരക്ഷിക്കുന്നതിനുള്ള പി‌പി‌ഇ ബോഡി കിറ്റുകൾ നിർമിക്കുന്നതിൽ ചൈനയാണ് ഒന്നാമത്.

 

രണ്ട് മാസത്തിനുള്ളിൽ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ പിപിഇ കിറ്റുകളുടെ ഗുണനിലവാരവും അളവും ആവശ്യമുള്ള നിലവാരത്തിലേക്ക് ഉയരുന്നുവെന്ന് ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചതായി ടെക്സ്റ്റൈൽസ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതുവഴി പിപിഇ കിറ്റ് നിർമാണത്തിൽ ഇന്ത്യയെ ലോകത്തെ രണ്ടാമത്തെ സ്ഥാനത്തേക്ക് എത്തിക്കാനായി.

 

രാജ്യം മുഴുവൻ വിതരണ ശൃംഖലയിലുടനീളമുള്ള സർട്ടിഫൈഡ് കമ്പനികൾക്ക് മാത്രമേ ബോഡി കവർ കിറ്റുകൾ വിതരണം ചെയ്യാൻ അനുവാദമുള്ളൂവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കൂടാതെ, മുംബൈയിലെ ടെക്സ്റ്റൈൽസ് കമ്മിറ്റിയും ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും ആവശ്യമായ പിപിഇ ബോഡി കിറ്റുകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചൈനയിൽ നിന്ന് യന്ത്രം ഇറക്കുമതി ചെയ്യുന്നതിന് ഏറെ കാലതാമസം നേരിട്ടതോടെയാണ് തദ്ദേശീയമായി നിർമാണം തുടങ്ങിയത്.

 

രാജ്യത്ത് പിപിഇ കിറ്റുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശ പ്രകാരം നിരവധി കമ്പനികൾ പിപിഇ കിറ്റുകളുടെ നിർമാണം ആരംഭിച്ചത്. കിറ്റെക്‌സ് ബ്രാൻഡിൽ തയാറാക്കുന്ന പൂർണമായും അണു വിമുക്തമാക്കിയ കിറ്റുകളിൽ ഗൗൺ, ഷൂ കവർ, 3 ലെയർ മാസ്‌ക്, ഗ്ലൗസ്, ഗോഗിൾസ്, ഫേസ് ഷീൽഡ് എന്നിവയും വിപണിയിൽ ലഭ്യമാണ്.

English Summary: India becomes world’s second largest manufacturer of PPE body coveralls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com