ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിലേക്ക് വേണ്ട മരുന്നുകളും ടെസ്റ്റിങ് കിറ്റുകളുമൊക്കെ ലഭ്യമാക്കാൻ രാജ്യങ്ങൾ ബുദ്ധിമുട്ടുകയാണ്. സ്കോട്ടിഷ് ദ്വീപിലെ ഒരു ആശുപത്രിയിലേക്ക് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും സംരക്ഷണ ഉപകരണങ്ങളും മെഡിക്കൽ സാധനങ്ങളും എത്തിക്കുന്നത് ഡ്രോണുകളാണ്.

 

ആർഗിലിലെയും ബ്യൂട്ടിലെയും ആരോഗ്യ പ്രവർത്തകർ അടിയന്തരമായി അവശ്യ സാധനങ്ങൾ സ്കോട്ട്‌ലൻഡിലെ ഓബാനിലെ ലോൺ ആൻഡ് ഐലന്റ്സ് ഡിസ്ട്രിക്റ്റ് ജനറൽ ആശുപത്രിയിൽ നിന്ന് കടലിലൂടെ 19 കിലോമീറ്റർ അകലെയുള്ള ഐൽ ഓഫ് മുൾ ദ്വീപിലെ അയോണ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നത് ഡ്രോൺ വഴിയാണ്.

 

ലണ്ടൻ ആസ്ഥാനമായുള്ള ഡ്രോൺ ഡെലിവറി കമ്പനിയായ സ്കൈപോർട്സ്, എയ്‌റോസ്‌പേസ് കമ്പനി തലെസുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇത് വഴി ദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കുന്ന സമയം 15 മിനിറ്റായി കുറയ്ക്കാനാകും. പകർച്ചവ്യാധികൾക്കിടയിലും രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിൽ സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ), എൻ‌എച്ച്എസ് സ്കോട്ട്ലൻഡ്, ഗതാഗത വകുപ്പ് (ഡിഎഫ്ടി) എന്നിവയുടെ ദ്രുതഗതിയിലുള്ള സമാഹരണവും മികച്ചതാണ്.

 

രാജ്യത്തുടനീളം ഡ്രോൺ പ്രവർത്തനങ്ങൾ നടത്താൻ ഈ പദ്ധതി എങ്ങനെ മുന്നോട്ട് പോകുമെന്ന് മനസിലാക്കാൻ കമ്പനികൾ സി‌എ‌എ റെഗുലേറ്ററി സാൻ‌ഡ്‌ബോക്സ് പ്രോഗ്രാമുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആളില്ലാ വിമാന നിർമാതാക്കളായ വിംഗ്‌കോപ്റ്റർ വിതരണം ചെയ്യുന്ന ഡെലിവറി ഡ്രോണുകൾ ഉപയോഗിച്ച് സ്കൈപോർട്ടുകൾ അവരുടെ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കും. നിലവിൽ 45 മിനിറ്റ് സമ‌യെടുത്ത് റോഡ് വഴിയും ഫെറി ക്രോസിങ് വഴിയുമാണ് വിതരണം ചെയ്യുന്നത്. യുകെയിലുടനീളമുള്ള മറ്റ് ആരോഗ്യ ബോർഡുകൾക്കായി ഡ്രോൺ ഡെലിവറികൾ സജ്ജമാക്കാൻ ഇത് സഹായിക്കുമെന്ന് പദ്ധതിക്ക് പിന്നിലുള്ളവർ പ്രതീക്ഷിക്കുന്നു.

English Summary: Drones will be used to deliver coronavirus test kits and PPE to Isle of Mull hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com