ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വെസ്റ്റാസ്പേസ് ടെക്നോളജി വിവിധ ആവശ്യങ്ങൾക്കായി 5ജി നെറ്റ്‌വർക്ക് കണക്ഷനുകളും ഐഒടി പ്രവർത്തനങ്ങളും നിർമിക്കുന്നതിനായി ഇന്ത്യയിലുടനീളം 35 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഈ വർഷം സെപ്റ്റംബറിൽ തന്നെ സാറ്റലൈറ്റുകളുടെ ബീറ്റാ പതിപ്പ് പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. 2021 ന്റെ തുടക്കത്തിൽ ലോ-എർത്ത്-ഓർബിറ്റിലേക്ക് (ലിയോ) അല്ലെങ്കിൽ ജിയോസിൻക്രണസ് ഇക്വറ്റോറിയൽ ഓർബിറ്റിലേക്ക് (ജിയോ) പൂർണ്ണമായും പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും.

 

ആളില്ലാ സോഫ്റ്റ്‌വെയർ ഡേറ്റ പ്രോസസ്സിങ് ഉപയോഗിച്ച് ഹൈ-സ്പീഡ് 5ജി നെറ്റ്‌വർക്ക് കണക്ഷൻ നൽകുന്ന പരമ്പരാഗത ഫൈബർ നെറ്റ്‌വർക്കുകൾക്ക് പകരം സാറ്റലൈറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് ഈ നീക്കം. ഇത് പ്രകാരം ഇന്റർനെറ്റ് ബ്രൗസുചെയ്യുമ്പോൾ ഒരു ഉപയോക്താവിന് ഡേറ്റ അപ്‌ലിങ്ക് ചെയ്യാനും ഡൗൺ‌ലിങ്ക് ചെയ്യാനും കഴിയുന്ന സേവനങ്ങളുടെ ഒരു ആശയം വെസ്റ്റാസ്പേസ് കൊണ്ടുവന്നിട്ടുണ്ട്. നിയമവിരുദ്ധമോ വഞ്ചനാപരമോ ആയ നടപടികൾ ഒഴിവാക്കാൻ 10 ലെയർ സുരക്ഷാ ഫയർവാൾ സ്ഥാപിക്കാനും കമ്പനി വിഭാവനം ചെയ്യുന്നു.

 

സങ്കീർണ്ണമായ സിസ്റ്റം പരിഹരിക്കുന്നതിനും നഗര, ഗ്രാമ, വിദൂര പ്രദേശങ്ങൾക്ക് 5ജി ഇന്റർനെറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്നതിനും ഞങ്ങൾ 8 ഗ്രൗണ്ട് സ്റ്റേഷനുകളും 31,000 ഡേറ്റാ റിസപ്റ്ററുകളും രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ പൊസിഷനിങ്, ടെലിമെട്രി അനുബന്ധ പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നതെന്ന് വെസ്റ്റാസ്പേസ് സ്ഥാപകനും സിഇഒയുമായ അരുൺ കുമാർ സുരേബൻ പ്രസ്താവനയിൽ പറഞ്ഞു.

English Summary: Indian startup to launch 35 5G satellites across India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com