sections
MORE

കൊറോണവൈറസ് വുഹാൻ ലാബിലേത്! ചൈന ലോകത്തിനു നഷ്ടപരിഹാരം നൽകുമോ?

wuhan-lab-sir-richard
SHARE

ചൈനീസ് ലാബിൽ നിന്ന് പരീക്ഷണ ഘട്ടത്തിൽ വൈറസ് പുറത്തുചാടിയതു കൊറോണ മഹാമാരിക്ക് വഴിയൊരുക്കിയതായി മുൻ എം16 മേധാവി സർ റിച്ചാർഡ് ഡിയർ‌ലോവ്. വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യ നിർമിതമാണെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് താൻ കണ്ടതായും സർ റിച്ചാർഡ് ഡിയർ‌ലോവ് പറയുന്നു. അബദ്ധവശാൽ പുറത്തു ചാടിയ കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ഞരാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറയുന്നു.

ലണ്ടൻ സർവകലാശാലയിലെ സെന്റ് ജോർജ് ഹോസ്പിറ്റലിലെ ഉന്നത അക്കാദമിക് വിദഗ്ധരും നോർവീജിയൻ വൈറോളജിസ്റ്റുകളും നടത്തിയ ഗവേഷണങ്ങൾ പലതും വായിച്ചതായി അദ്ദേഹം പറഞ്ഞു. 1999 നും 2004 നും ഇടയിൽ MI6 ന്റെ തലവനായിരുന്ന സർ റിച്ചാർഡ്.

മനുഷ്യരിലേക്കു പടരുന്നതിനു മുൻപ് മൃഗങ്ങളിൽ - മിക്കവാറും വവ്വാലുകളിലോ ഈനാംപേച്ചികളിലോ വൈറസ് ബാധിച്ചുവെന്ന് രാജ്യാന്തര ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. നോർവീജിയൻ-ബ്രിട്ടിഷ് ഗവേഷണ സംഘം ഈ ആഴ്ച പ്രസിദ്ധീകരിച്ച ശാസ്ത്രീയ പ്രബന്ധം കോവിഡ് -19 ന്റെ ജനിതക ശ്രേണികളിലെ പ്രധാന ഘടകങ്ങൾ ‘മനുഷ്യ നിർമ്മിതം’ ആണെന്നും അത് സ്വാഭാവികമായി പരിണമിച്ചിരിക്കില്ലെന്നും ഉറപ്പിച്ചു പറയുന്നുണ്ട്.

‘ഈ പ്രശ്നം ഗൗരവപരമായി ഉയർന്നു വരുമ്പോൾ ചൈന ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കിൽ, അവർ ലോകത്തിനു നഷ്ടപരിഹാരം നൽകുമോ? ലോകത്തെ എല്ലാ രാജ്യങ്ങളും ചൈനയുമായുള്ള ബന്ധത്തെ എങ്ങനെ ഭാവിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് ഇത്തരത്തിൽ പുനർവിചിന്തനം ചെയ്യുമെന്ന് കരുതുന്നതായും, ചൈന തെറ്റ് ചെയ്താൽ ഇത് അപകടകരമായ ബിസിനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19 എങ്ങനെയെങ്കിലും ബയോസെക്യൂരിറ്റിയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായത് ശാസ്ത്രജ്ഞർ ബാറ്റ് കൊറോണ വൈറസുകളിൽ രഹസ്യമായി ജീൻ തെളിക്കുന്ന പരീക്ഷണങ്ങൾ നടത്തിയിരിക്കുമ്പോഴാവും എന്നാണു സർ റിച്ചാർഡിന്റെ അഭിപ്രായം. വൈറസിന്റെ ഡി‌എൻ‌എയിൽ 'വ്യതിയാനങ്ങൾ സൃഷ്‌ടിച്ചുവെന്നും' അവകാശപ്പെടുന്നു. കൂടാതെ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള നിലവിലെ ശ്രമങ്ങൾ ഉപയോഗപ്രദമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം കൊറോണ വൈറസ് ശാസ്ത്ര ലോകത്തെയാകെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

വൈറസ് എങ്ങനെ വികസിക്കുകയും പിന്നീട് ഒരു പകർച്ചവ്യാധിയായി മാറുകയും ചെയ്തു എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട സംഭാവനയായാണ് സർ റിച്ചാർഡ് ഈ പഠനത്തെ വിശേഷിപ്പിക്കുന്നത്. മരണസംഖ്യയ്ക്കും വൈറസ് മൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിനും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നഷ്ടപരിഹാരം നൽകാൻ ചൈനയെ ഈ റിപ്പോർട്ട് പ്രേരിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുതാനും.

കൊറോണ വൈറസിനെ ശരിയായി ‘വുഹാൻ വൈറസ്’ എന്നുതന്നെ വിളിക്കാമെന്ന് വ്യക്തമായിരിക്കുകയാണ്‌. കോവിഡ് -19 വൈറസ് ‘എൻജിനീയറിങ്’ ഉൽപ്പന്നം ആണെന്നതിന് സംശയമില്ല. മെഡിക്കൽ ജേർണൽ എഴുത്തുകാരിലൊരാളായ ജോൺ ഫ്രെഡ്രിക് മോക്സ്നെസ് ഗവേഷണത്തിൽ നിന്ന് തന്റെ പേര് പിൻവലിക്കാൻ ആവശ്യപ്പെട്ടതു തന്നെ അതിന്റെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നുണ്ട്. ലണ്ടൻ അക്കാദമിക്സും ഇത് ശരിവെക്കുന്നുണ്ട്.

പല എഴുത്തുകാരും അവകാശപ്പെടുന്നത് വൈറസിന് ‘അദ്വിതീയ വിരലടയാളം’ ഉണ്ടെന്നും അത് സ്വാഭാവികമായി വികസിക്കാൻ കഴിയില്ലെന്നും തന്നെയാണ്. ഒരു ശാസ്ത്ര ജേണലിലും പ്രസിദ്ധീകരിക്കുന്നതിനായി അനുബന്ധ പ്രബന്ധം ഇതുവരെ സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം അവസാനത്തോടെ വുഹാൻ നഗരത്തിലെ ‘വെറ്റ്  മാർക്കറ്റിൽ’ രോഗം പൊട്ടിപ്പുറപ്പെട്ടതാണെന്ന് ചൈനീസ് സർക്കാർ എല്ലായ്പ്പോഴും ബോധവൽക്കരിക്കുവാനും ധരിപ്പിക്കുവാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വുഹാനിലെ രണ്ട് ലബോറട്ടറികൾ ബാറ്റ് കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്നു - വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, വുഹാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ - ഇവ രണ്ടുമാണ് ഈ മഹാമാരിയുടെ യഥാർഥ ഉറവിടങ്ങളത്രേ.

English Summary: Coronavirus began in China lab 'by accident' claims former MI6 boss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA