ADVERTISEMENT

രാജ്യത്തെ എല്ലാ നിയന്ത്രണ മേഖലകളിലും ആശുപത്രികളിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റിങ് തുടങ്ങാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) എല്ലാ സംസ്ഥാനങ്ങളോടും ശുപാർശ ചെയ്തു. സ്റ്റാൻഡേർഡ് ക്യു കോവിഡ് -19 എജി കിറ്റിന്റെ ഓരോ യൂണിറ്റിനും 450 രൂപ വിലവരും. ടെസ്റ്റ് നടത്തി 30 മിനിറ്റിനുള്ളിൽ ഫലവും ലഭിക്കും.

 

ഇതോടെ രാജ്യത്ത് കോവിഡ്-19 പരിശോധന അതിവേഗം വർധിപ്പിക്കാൻ സാധിക്കും. കാരണം കോവിഡ്-19 കേസുകളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഐസി‌എം‌ആർ ശുപാർശ ചെയ്യുന്ന ആന്റിജൻ പരിശോധനയ്ക്ക് പ്രത്യേക യന്ത്രമൊന്നും ആവശ്യമില്ലാത്തതിനാൽ പെട്ടെന്നുള്ള രോഗനിർണയത്തിനായി ഇത് എവിടെയും ഉപയോഗിക്കാൻ കഴിയും.

 

ടെസ്റ്റിങ് കിറ്റിന്റെ കാര്യക്ഷമത ഐസി‌എം‌ആറും അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) വിലയിരുത്തിയതായി പി‌ടി‌ഐ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ദക്ഷിണ കൊറിയൻ ബയോ-ഡയഗ്നോസ്റ്റിക് സ്ഥാപനം വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.

 

താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്താൻ ഐസി‌എം‌ആർ ശുപാർശ ചെയ്യുന്നത്:

∙ സംസ്ഥാനങ്ങളിലെ എല്ലാ നിയന്ത്രണ മേഖലകളിലും

∙ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികളിലും

∙ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിലും

∙ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ (NABH) അംഗീകരിച്ച എല്ലാ സ്വകാര്യ ആശുപത്രികളിലും.

 

ഇതിനിടെ എല്ലാ സ്വകാര്യ ലാബുകളും കോവിഡ് -19 ടെസ്റ്റിങ് ലാബുകളായി ഐസി‌എം‌ആർ അംഗീകരിച്ച് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (എൻ‌എബി‌എൽ) അംഗീകാരം നൽകി.

English Summary: ICMR Approves Rs 450 Antigen COVID-19 Testing Kit With Result In 30 Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com