ADVERTISEMENT

മുപ്പതിലധികം അന്യഗ്രഹജീവി സംസ്കാരങ്ങൾ ക്ഷീരപഥത്തിലെ വിവിധ ഗ്രഹങ്ങളിലായി ഉണ്ടാകാമെന്ന് പഠനം. നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈയൊരു സാധ്യത മുന്നോട്ടുവെച്ചിരിക്കുന്നത്. ഭൂമിയില്‍ ജീവനുണ്ടായതിന് സമാനമായ സാഹചര്യങ്ങള്‍ ഏതെല്ലാം ഗ്രഹങ്ങളിലുണ്ടാകുമെന്ന കണക്കുകൂട്ടലിലൂടെയാണ് ഗവേഷകര്‍ ഈ അനുമാനത്തില്‍ എത്തിയിരിക്കുന്നത്. 

നമ്മുടെ ക്ഷീരപഥത്തില്‍ മാത്രം ബുദ്ധിയുള്ള 36 അന്യഗ്രഹജീവികള്‍ ഉണ്ടാകാമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. റേഡിയോ സിഗ്നലുകള്‍ അയക്കാന്‍ ശേഷിയുള്ളവരായിരിക്കും ഇവയെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ പോലും ഈ അന്യഗ്രഹ ജീവികള്‍ തമ്മില്‍ പോലും കണ്ടെത്താനുള്ള സാധ്യത വിദൂരമാണ്. കാരണം ജീവനുള്ള ഗ്രഹങ്ങള്‍ തമ്മില്‍ കുറഞ്ഞത് 17000 പ്രകാശ വര്‍ഷം അകലമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈദൂരത്തില്‍ ഇപ്പോഴത്തെ സാങ്കേതിക വിദ്യ വെച്ച് മനുഷ്യര്‍ക്ക് വാര്‍ത്താ വിനിമയം അസാധ്യമാണ്.

അസ്‌ട്രോളജിക്കല്‍ കോപര്‍നികന്‍ ലിമിറ്റ് എന്ന പുതിയൊരു മോഡല്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. അനുകൂല സാഹചര്യങ്ങളില്‍ കുറഞ്ഞത് 500 കോടി വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമേ ഭൂമിയിലേതിന് സമാനമായ ജീവനും ജീവജാലങ്ങളുമുണ്ടാകൂ എന്നാണ് കണക്കാക്കപ്പെടുന്നത്. അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹത്തിനൊപ്പം അവ വലംവെക്കുന്ന സൂര്യന്റേതിന് സമാനമായ ഉയര്‍ന്ന ലോഹസാന്നിധ്യമുള്ള നക്ഷത്രവും വേണം. ഈ രീതിയില്‍ നോക്കുമ്പോള്‍ ക്ഷീരപഥത്തില്‍ കുറഞ്ഞത് 30ഓളം 'ഭൂമികള്‍' നമുക്ക് ചുറ്റുമുണ്ടാകാമെന്ന് ഗവേഷക സംഘത്തെ നയിച്ച ഡോ. ക്രിസ്റ്റഫര്‍ കോണ്‍സിലൈസ് പറയുന്നു.

ഭൂമിക്ക് പുറത്തെ ജീവന്റെ തെളിവുകള്‍ അന്യഗ്രഹജീവന്റെ കൗതുകത്തിനപ്പുറം ഭൂമിയിലെ തന്നെ ജീവിവര്‍ഗങ്ങളുടെ ആയുസ് കൂടി കണക്കാക്കാന്‍ സഹായിക്കും. ഏതെങ്കിലും ഗ്രഹത്തില്‍ അനുകൂല സാഹചര്യത്തില്‍ ജീവനുണ്ടാവുകയും പിന്നീട് അവ നശിക്കുകയും ചെയ്താല്‍ അതിന്റെ കാരണങ്ങള്‍ കൂടി കണ്ടെത്താനായേക്കും. അങ്ങനെ വന്നാല്‍ ഭൂമിയിലെ ജീവന്റെ ആയുസ് കൂടി കണക്കാക്കാനാകുമെന്നാണ് പ്രൊഫ. കോണ്‍സിലൈസ് ഓര്‍മിപ്പിക്കുന്നത്. അസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: More than 30 intelligent alien races could be living in our galaxy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com